Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ ഡി.ഡി.സി തെരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പ് തുടങ്ങി
ശ്രീനഗർ: ജമ്മുകശ്മീർ ഡിസ്ട്രിക്ട് ഡെവലപ്മെൻറ് കൗൺസിൽ തെഞ്ഞെടുപ്പിൻെറ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 280 മണ്ഡലങ്ങളിൽ 43 ഇടത്താണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. പോളിങ് ഉച്ചക്ക് രണ്ട് മണിക്ക് അവസാനിക്കും.
എട്ട് ഘട്ടങ്ങളിലായാണ് കശ്മീരിൽ ഡി.ഡി.സി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 19നാണ് അവസാനഘട്ട വോട്ടെടുപ്പ്. ഡിസംബർ 22ന് വോട്ടെണ്ണും. അർബർ ലോക്കൽ ബോഡികളിലെ ഒഴിഞ്ഞുകിടക്കുന്ന 234 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷണർ കെ.കെ ശർമ്മ അറിയിച്ചു. കനത്ത സുരക്ഷയിലാണ് ജമ്മുകശ്മീരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പിൽ പി.ഡി.പി, പീപ്പിൾസ് കോൺഫറൻസ്, സി.പി.എം എന്നിവർ ഒരുമിച്ചാണ് മൽസരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.