ചെന്നൈ: രാഷ്ട്രീയക്കാർ രാജാവും റാണിയും ആണെന്ന് കരുതരുതെന്ന് മദ്രാസ് ഹൈകോടതി. രാജാവിന് തെറ്റ് പറ്റില്ലെന്ന പ്രമാണത്തിലെ പരിരക്ഷ ജനാധിപത്യത്തിൽ ഇല്ല. മൈക്ക് കിട്ടിയാൽ ആകാശം മാത്രമാണ് അതിരെന്ന് നിലയിലാണ് പലരുടെയും സംസാരമെന്നും കോടതി കുറ്റപ്പെടുത്തി.
കോടതികൾക്ക് കാഴ്ചക്കാരായി നിൽക്കാനാകില്ലെന്നും ജസ്റ്റിസ് പി. വേൽമുരുകൻ പറഞ്ഞു. മുൻമന്ത്രി കെ.പൊന്മുടിക്കെതിരായ കേസിലാണ് പരാമർശം. ഹൈന്ദവർക്കും സ്ത്രീകൾക്കും എതിരായ അശ്ലീലപരാമർശത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. പരാതി തീർപ്പാക്കിയെന്ന് പൊലീസ് അറിയിച്ചെങ്കിലും കേസ് റദ്ദാക്കാൻ കോടതി വിസമ്മതിച്ചു.
പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ സി.ബി.ഐ അന്വേഷണം ഉണ്ടാകുമെന്ന് ജസ്റ്റിസ് വേൽമുരുകൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.