റോഡ് മുറിച്ച് കടക്കുന്ന യുവതിയെ കാറിടിച്ച് തെറിപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്

മുംബൈ: റോഡ് മുറിച്ച് കടക്കുന്നതിനിടെ യുവതിയെ കാറിടിച്ച് തെറിപ്പിക്കുന്നതിന്‍റെ സി.സി. ടിവി ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡ് നഗരത്തിലാണ് സംഭവം.

ജൂൺ 12ന് ഭോസാരി പൊലീസ് സ്റ്റേഷൻ പിരിധിയിലെ സ്വരാജ് ചൗക്കിലാണ് യുവതിയെ കാറിടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ വായുവിലേക്ക് ഉയർന്ന യുവതി ദൂരെ മാറി റോഡിൽ വീഴുകയായിരുന്നു.

കാർ ഡ്രൈവർ തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ യുവതി ചികിത്സയിൽ കഴിയുകയാണ്. യുവതിയുടെ സഹോദരന്‍റെ പരാതിയിൽ ഡ്രൈവർ വിനയ് വിലാസ് നായ്കരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനായ വിനയ്ക്കെതിരെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Policeman's Son hit Woman With Speeding Car In Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.