മാസ്ക് ധരിക്കാത്ത തൊഴിലാളികളെ റോഡിലിട്ട് ഉരുട്ടി യു.പി പൊലീസ് - Video

ലഖ്നോ: മാസ്ക് ധരിക്കാതെ നടന്ന രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ പ്രാകൃതമായി ശിക്ഷിച്ച് ഉത്തർപ്രദേശ് പൊലീസ്. കത്തുന്ന വെയിലിൽ ഉരുകി കിടക്കുന്ന ടാർ റോഡിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്കും തിരിച്ചും ഉരുട്ടിയാണ് യു.പി. പൊലീസ് ശിക്ഷിച്ചത്. ഹാപുർ ജില്ലയിലെ ഒരു റെയിൽവേ ക്രോസിങ്ങിന് സമീപത്തെ റോഡിൽ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എറെ വിവാദമായി.

സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ നേതാക്കളടക്കം രംഗത്തെത്തിയതോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മാസ്ക് ധരിക്കാതെ നടന്നുവന്ന  തൊഴിലാളികളെ രണ്ട് പൊലീസുകാർ ചേർന് ശിക്ഷിക്കുന്നതാണ് വിഡിയോയിലുള്ളത്.  പൊരിവെയിലത്ത് റോഡിൽ കിടന്ന് ഉരുളുന്ന ഇവർ അത് നിർത്തുമ്പോൾ ലാത്തി ഉപയോഗിച്ച് അടിക്കുന്നതും വീഡിയോയിൽ കാണാം. റോഡിന്റെ ഇരുവശത്തേക്കും തൊഴിലാളികളെ ഉരുട്ടിക്കുന്നതിന് ഒട്ടേറേപേർ കണ്ടുനിൽക്കുന്നുണ്ട്. ആരും ഇത് തടയാനോ പൊലീസിനെ ചോദ്യംചെയ്യാനോ മുതിരുന്നില്ല. പലരും മൊബൈലിൽ സംഭവം പകർത്തുന്നതും കാണാം. 'ഇനി ഇവർ മാസ്ക് ധരിക്കാതെ പുറത്തിറങ്ങില്ല' എന്ന് ഒരാൾ പറഞ്ഞ് ചിരിക്കുന്നതും കേൾക്കാം.

ലോക്ഡൗൺ കാലത്ത് യു.പിയിൽ അന്തർ സംസ്ഥാന തൊഴിലാളികൾ നേരിടുന്ന നരകയാതനയുടെ നേർക്കാഴ്ചയായാണ് സംഭവത്തെ പലരും വിലയിരുത്തിയത്. ലോക്ഡൗൺ കാലത്ത് ഇതാദ്യമായല്ല യു.പി. പൊലീസിന്റെ ശിക്ഷാരീതികൾ വിവാദമാകുന്നത്. കഴിഞ്ഞദിവസം അംറോഹയിൽ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ പൊലീസിനെ കണ്ട് ഭയന്നോടി ഗംഗയിൽ ചാടുകയും ഒരാൾ  മരിക്കുകയും ചെയ്തിരുന്നു. നേരത്തെ, യു.പിയിൽ അന്തർ സംസ്ഥാന തൊഴിലാളികളെ റോഡിൽ മുട്ടുകുത്തിച്ച് നടത്തിയതും ഏത്തമിടീച്ചതും വിവാദമായിരുന്നു.

Tags:    
News Summary - up police torture migrants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.