ഹർഷ്​ മന്ദറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട്​ പൊലീസ്​

ന്യൂഡൽഹി: വി​ദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിച് ച സാമൂഹിക പ്രവർത്തകൻ ഹർഷ്​ മന്ദറിനെതിരെ കോടതിയക്ഷ്യ നടപടി ആവശ്യപ്പെട്ട്​ ഡൽഹി. സുപ്രീംകോടതിയെ അധിക്ഷേപിക് കുന്ന തരത്തിൽ പരമാർശം നടത്തിയ ഹർഷ്​ മന്ദറിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്ന്​ പൊലീസ് സത്യവാങ്​മൂലത്തിൽ ആവശ്യപ്പെടുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിഅ മില്ലിയ ഇസ്​ലാമിയ സർവകലാശാലയിൽ ഹർഷ്​ മന്ദർ നടത്തിയ പ്രസംഗം അക്രമത്തിന് പ്രേരണ നല്‍കിയതായും ഗുരുതരമായ കോടതിയലക്ഷ്യ സ്വഭാവമുള്ളതാണെന്നും പൊലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. ജാമിഅയിലെ പ്രതിഷേധ റാലിയിൽ വലിയൊരു ആള്‍ക്കൂട്ടത്തിന് മുന്നിലാണ് ഹര്‍ഷ് മന്ദര്‍ കോടതിക്കെതിരായ പരാമർശങ്ങൾ നടത്തിയത്​.

ഹര്‍ഷ് മന്ദര്‍ സുപ്രീം കോടതിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന്​ കഴിഞ്ഞ ദിവസം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. മനുഷ്യത്വം, മതേതരത്വം, തുല്യത എന്നീ മൂല്യങ്ങൾ സംരക്ഷിക്കാത്ത പരമോന്നത കോടതിയിൽ വിശ്വസിക്കുന്നില്ലെന്ന്​ മന്ദർ പ്രസംഗിച്ചതായും തുഷാർ മേത്ത ചൂണ്ടിക്കാട്ടി. തുടർന്ന്​ ഹര്‍ഷ് മന്ദറി​​െൻറ പ്രസംഗത്തി​​​െൻറ ട്രാന്‍സ്‌ക്രിപ്റ്റ് ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

വിദ്വേഷപ്രസംഗ കേസുകളില്‍ ബി.ജെ.പി നേതാക്കൾക്കെതിരെ എന്തുകൊണ്ട് എഫ്‌.ഐ.ആര്‍ ഇടുന്നില്ല എന്ന് ചോദിച്ച കോടതി, ഡല്‍ഹി പൊലീസിനേയും ഹൈകോടതിയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Tags:    
News Summary - Police seek contempt of court action against Harsh Mander over speech at Jamia - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.