കടപ്പാട്​: ANI

മഞ്ഞുവീഴ്ച: അടൽ തുരങ്കത്തിൽ കുടുങ്ങിയ 300 സഞ്ചാരികളെ രക്ഷപ്പെടുത്തി

മണാലി: മഞ്ഞുവീഴ്ചയെത്തുടർന്ന്​ റോഹ്​തങ്ങിലെ അടൽ തുരങ്കത്തിനരികിൽ കുടുങ്ങിയ 300 വിനോദ സഞ്ചാരികളെ ഹിമാചൽ പ്രദേശ്​ പൊലീസ്​ രക്ഷപ്പെടുത്തി.

ശനിയാഴ്ചയാണ്​ ഒരു സംഘം തുരങ്കം കടന്ന്​ പോയത്​. എന്നാൽ വൈകുന്നേരത്തോടെ മഞ്ഞുവീഴ്ചയെത്തുടർന്ന്​ ലാഹൗളിൽ അവർക്ക്​ വിശ്രമിക്കാൻ ഇടം ലഭിച്ചില്ല. ഇതോടെ മണാലിയിലേക്ക്​ തിരിച്ച അവർ പാതിവഴിയിൽ കുടുങ്ങുകയായിരുന്നുവെന്ന്​ കുളു എസ്​.പി ഗൗരവ്​ സിങ്​ പറഞ്ഞു.

ലോക്കൽ പൊലീസ്​ കുളു പൊലീസുമായി സഹകരിച്ചാണ്​ വിനോദ സഞ്ചാരികൾക്കായി വാഹനങ്ങൾ ഏർപ്പാടാക്കിയത്​. 48 സീറ്റുകളുള്ള ബസ്​, 24 സീറ്റുകളുള്ള പൊലീസ്​ ബസ്​ എന്നിവയടക്കം 70 വാഹനങ്ങളിലായായിരുന്നു രക്ഷാപ്രവർത്തനം. ശനിയാഴ്ച വൈകീ​ട്ടോടെ തുടങ്ങിയ രക്ഷാപ്രവർത്തനം അർധരാത്രി വരെ നീണ്ടു.

അർധരാത്രി 12.33 ഓടെ ആളുകളെ മണാലിയിലെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചു. പ്രദേശത്ത്​ മറ്റ്​ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ പൊലീസ്​ തെരച്ചിൽ നടത്തുന്നുണ്ട്​.

പ്രദേശത്ത്​ വരും ദിവസങ്ങളിലും മഞ്ഞ്​ വീഴ്ചയുണ്ടാകുമെന്നാണ്​ കാലാവസ്​ഥ വക​ുപ്പിന്‍റെ പ്രവചനം. സമുദ്രനിരപ്പിൽനിന്നും 10,000 അടി (3,048 മീ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമാണിത്​. ഒക്​ടോബറിൽ പൊതുജനങ്ങൾക്കായി തുറന്നു ​െകാടുത്തിന്​ ശേഷം ഇത്​ വിനോദസഞ്ചാരികളുടെ ഇഷ്​ട കേന്ദ്രമായി മാറിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.