കാമ്പസിൽ കയറിയത്​ വിദ്യാർഥികളുടെ സുരക്ഷക്ക്​; ജാമിഅയിലെ നടപടിയെ ന്യായീകരിച്ച്​ പൊലീസ്​

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ ജാമിഅ മില്ലിയ ഇസ്​ലാമിയ സർവകലാശാല കാമ്പസിൽ നടത്തിയ തേർവാഴ്​ചയെ ന്യായീകരിച്ച്​ ഡൽഹി പൊലീസ്​. വിദ്യാര്‍ഥികളുടെ സുരക്ഷകൂടി കണക്കിലെടുത്താണ്​ കാമ്പസില്‍ കയറിയതെന്ന്​ പൊലീസ്​ എഫ്.ഐ.ആറില്‍ പറയുന്നു. അക്രമകാരികളെ തേടിയാണ് സർവകലാശാലയിൽ കയറിയത്. കുറഞ്ഞ സോനാബലം മാത്രമാണ്​ ഉപയോഗിച്ചതെന്നും പൊലീസ്​ പറയുന്നു.

ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ 75 ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചു. ഏഴില്‍ അധികം വിദ്യാര്‍ഥികളും സാമൂഹ്യവിരുദ്ധരും കാമ്പസിൽ നിന്ന് പൊലീസിനെ കല്ലെറിഞ്ഞെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

ജാമിഅയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് പ്രതി ചേര്‍ത്തു. ആസിഫ് ഇഖ്ബാല്‍, ചന്ദന്‍ കുമാര്‍, കാസിം എന്നിവരെയാണ് ഡല്‍ഹി പൊലീസ് പ്രതി ചേര്‍ത്തത്. പുതുതായി തയാറാക്കിയ എഫ്.ഐ.ആറില്‍ ഏഴ് പേരാണ് പ്രതികള്‍. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്.

Tags:    
News Summary - Police Justified action in Jamia - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.