ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ അഅ്സംഗഢിൽ തുടങ്ങിയ ‘ശാഹീൻ ബാഗ്’ സമരം പുലർച്ച ആക്രമണം അഴിച്ചുവിട്ട് ഉത്തർപ്രദേശ് പൊലീസ് അവസാനിപ്പിച്ചു. സ്ത്രീക ളും കുട്ടികളും അടങ്ങുന്ന നിരവധി സമരക്കാർക്ക് പൊലീസ് ആക്രമണത്തിൽ പരിക്കേറ്റു. സ മാജ് വാദി പാർട്ടി നേതാവും മുൻ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിെൻറ മണ്ഡലത്തിലാണ് പൊലീസ് തേർവാഴ്ച. പാർട്ടി എം.എൽ.എ നഫീസ് അഹ്മദിനെ കുറിച്ച് വിവരമില്ല.
അഅ്സംഗഢിലെ ബില്ലിയാരാഗഞ്ചിൽ ബുധനാഴ്ച പുലർച്ച നാലുമണിക്കാണ് പൊലീസ് അതിക്രമം. പൗരത്വനിയമത്തിനും പൗരത്വപ്പട്ടികക്കുമെതിരെയാണ് സ്ത്രീകൾ ശാഹിൻബാഗ് മാതൃകയിൽ സമരം തുടങ്ങിയത്. സമാധാനപരമായി സമരം നടത്തുകയായിരുന്ന സ്ത്രീകളെ പൊലീസ് കല്ലും ലാത്തിയും ഉപയോഗിച്ച് നേരിടുകയായിരുന്നു. സമരക്കാർക്കുനേരെ കല്ലെറിഞ്ഞ പൊലീസ് ലാത്തി ഉപയോഗിച്ച് കൈയും കാലും തല്ലിയൊടിച്ചു. ഗുരുതര പരിക്കേറ്റ 55 വയസ്സുകാരിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പൊലീസ് അതിക്രമത്തിെൻറ നിരവധി ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.
ദിവസങ്ങളായി പ്രദേശത്തെ സ്ത്രീകൾ ശാഹീൻബാഗ് മാതൃകയിൽ സമരത്തിനായി അഅ്സംഗഢിൽ ശ്രമം നടത്തിവരുകയായിരുന്നു. ഏറെനാളത്തെ ശ്രമഫലമായി ചൊവ്വാഴ്ച രാവിലെ 11മണിക്കാണ് ബില്ലിയാരാ ഗഞ്ചിൽ 500ലേറെ സ്ത്രീകളെത്തി സമരം തുടങ്ങിയത്. അനുമതിയില്ലാത്ത സമരം അവസാനിപ്പിക്കണമെന്ന് യു.പി പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, സമരവുമായി മുന്നോട്ടുപോയ സ്ത്രീകളെ നേരിടുകയാണ് പൊലീസ് ചെയ്തത്.
സ്ത്രീകളെ ആക്രമിച്ച് സമരം ഒഴിപ്പിച്ചശേഷം വീടുകളിലേക്ക് അതിക്രമിച്ചുകടന്ന പൊലീസ്, കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും കസ്റ്റഡിയിലെടുത്ത് മർദിച്ചു. നിരവധിയാളുകളെ കാണാതായിട്ടുമുണ്ട്. സമരക്കാരെ അഭിസംബോധനചെയ്ത ജംഇയ്യത്ത് ഉലമായേ ഹിന്ദ് നേതാവ് മൗലാനാ താഹിർ മദനിനെയയും കസ്റ്റഡിയിലെടുത്തു. അതിക്രമങ്ങളുണ്ടായിട്ടും മണ്ഡലത്തിലെത്താത്ത അഖിലേഷ് യാദവിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് അക്രമത്തിനിരയായ സ്ത്രീയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. ശാഹീൻബാഗ് മാതൃകയിൽ കാൺപൂരിലും അലഹാബാദിലും ലഖ്നോവിലും സമരം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.