‘ഹിന്ദുക്കൾക്കെതിരെ മുസ്‍ലിംകളെ ഇളക്കിവിടാനുള്ള ഗൂഢാലോചന’; ബി.ബി.സിക്കെതിരെ പരാതി

ഈ ചൊവ്വാഴ്ചയാണ് ‘ഇന്ത്യ; ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി ബി.ബി.സി റിലീസ് ചെയ്തത്. റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ അത് യൂ ട്യൂബിൽനിന്നും നീക്കം ചെയ്യപ്പെട്ടു. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് കൃത്യമായി അന്വേഷിക്കുന്ന ഡോക്യുമെന്ററിക്കെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്ര സർക്കാറും രംഗത്തെത്തിയിരുന്നു. ഗൂഡാലോചന എന്നാണ് കേന്ദ്ര സർക്കാർ ഇതിനെതിരെ പ്രതികരിച്ചത്.

നിലവിൽ ഡോക്യുമെന്ററിക്കെതിരെ പരാതി നൽകിയിരിക്കുകയാണ് ഹിന്ദുത്വ അനുകൂല അഭിഭാഷകനായ വിനീത് ജിൻഡാൽ. മുസ്ലീങ്ങളെ പ്രകോപിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ബി.ബി.സിക്കെതിരെ നൽകിയ പരാതിയിൽ പറയുന്നത്. വിനീത് തന്നെയാണ് ട്വിറ്റർ വഴി കേസ് നൽകിയ വിവരം പങ്കുവെച്ചത്. “രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രി മോദിയെ തെരഞ്ഞെടുത്തു. രാജ്യത്ത് ഒരു ഭരണഘടനാ ഗവൺമെന്റുണ്ട്. ബി.ബി.സി ന്യൂസിന്റെ ഈ പ്രവൃത്തി ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്കെതിരെ മുസ്ലീങ്ങളെ ഇളക്കിവിടാനുള്ള ഗൂഢാലോചനയാണ്. അതിനാൽ, ഇത് അപകടകരമാണ്, അതിനെതിരെ നടപടിയെടുക്കണം” -വിനീത് ട്വീറ്റ് ചെയ്തു.

Tags:    
News Summary - Police complaint against BBC for 'conspiracy to incite Muslims’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.