പാകിസ്​താന്​ വേണ്ടി ചാരപ്പണി; കശ്​മീരിൽ ഒരാൾ അറസ്​റ്റിൽ

ശ്രീനഗർ: പാകിസ്​താന്​ വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ജമ്മുകശ്​മീരിൽ ഒരാൾ അറസ്​റ്റിൽ. സാംബ ജില്ലയിൽ നിന്നുള്ള കുൽജീത്​ കുമാർ എന്നയാളെയാണ്​ ജമ്മു പൊലീസ്​ അറസ്​റ്റു ചെയ്​തത്​. 2018 മുതൽ കുൽജീത്​ സാംബയിൽ നിന്നുള്ള സുരക്ഷ സംബന്ധമായ വിവരങ്ങൾ പാകിസ്​താന്​ കൈമാറുന്നുണ്ടെന്നാണ്​ വിവരം.

സാംബയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ഫോട്ടോ പാക്​ നമ്പറിലേക്ക്​ അയച്ചു നൽകാറുണ്ടായിരുന്നു. വിവരം കൈമാറുന്നതിന്​ വൻതുകയാണ്​ ഇയാൾ പാക്​ ഏജൻസികളിൽ നിന്നും കൈപറ്റിയിട്ടുള്ളത്​.

സാംബ പൊലീസുമായി ചേർന്ന്​ സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ്​ പ്രതികയെ പിടികൂടിയത്​. തന്ത്രപ്രധാന സ്ഥലങ്ങളുടെ നിരവധി ഫോട്ടോകളുള്ള നാല് മൊബൈൽ ഫോണുകളും വിവിധ സിം കാർഡുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. സാംബാ കോടതിയിൽ ഹാജരാക്കിയ കുൽജീതിനെ റിമാൻഡ് ചെയ്തു.

പാകിസ്താന്​ വേണ്ടി ചാരപ്പണി നടത്തുന്നതിൽ ഇയാൾ എങ്ങനെ ഉൾപ്പെട്ടുവെന്നും ചിത്രങ്ങൾ അല്ലാതെ എന്തെല്ലാം വിവരങ്ങളാണ്​ കൈമാറിയതെന്നും കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്യും.

എമിനി ഏജൻറസ്​ ഓർഡിനൻസ് നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ്​​ കേസ്​ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന്​ സാംബ പൊലീസ്​ സീനിയർ​ പൊലീസ്​ സൂപ്രണ്ട്​ രാജേഷ്​ ശർമ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.