ജഗൻ റെഡ്ഡിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നൽകിയാൽ രണ്ട് ലക്ഷം രൂപ പാരിതോഷികം

അമരാവതി: വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവരെക്കുറിച്ച് വിവരം തേടി പൊലീസ്. വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വിവരം നൽകുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതല്ലെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

ഡി.സി.പിയെ 9490619342 എന്ന നമ്പറിലും അഡീഷണൽ ഡി.സി.പിയെ 9440627089 എന്ന നമ്പറിലും ബന്ധപ്പെടാം. ഫോൺ, വാട്സ്ആപ്പ് വഴിയോ നേരിട്ടോ അറിയിക്കാം.

ശനിയാഴ്ച രാത്രി വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജഗൻ മോഹൻ റെഡ്ഡിയെ കല്ലെറിഞ്ഞത്. ഇടത് കൺപുരികത്തിനാണ് പരിക്കേറ്റത്. വിജയവാഡയിലെ സിങ് നഗറിലെ വിവേകാനന്ദ സ്കൂൾ സെന്റർ പരിസരത്ത് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു കല്ലേറ്. പ്രവർത്തകർ മാലയിട്ട് ജഗനെ സ്വീകരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Tags:    
News Summary - Police announce reward of Rs 2 lakh for info on attack on Jagan Mohan Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.