ലൗ ജിഹാദ് ആരോപണം നിഷേധിച്ച് പൊലീസ് മർദനത്തിനിരയായ യുവതി

മീററ്റ്​: ലൗ ജിഹാദ് ആരോപിച്ച് യുവതിയെ യു.പി പൊലീസ് മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താനും മുസ്ലിം യുവാവും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനിടെ ബജ്റംഗ്ദൾ പ്രവർത്തകർ അതിക്രമിച്ച് കയറുകയായിരുന്നെന്ന് യുവതി വെളിപ്പെടുത്തി.

അവർ മുറി പൂട്ടുകയും സുഹൃത്തായ യുവാവിനെ മർദിക്കുകയുമായിരുന്നു. തന്‍റെ ഐ.ഡി കാർഡ് നോക്കിയ അക്രമി സംഘം മുസ്ലിം യുവാവിനെ എന്തിന് വിവാഹം ചെയതുവെന്ന് ചോദിച്ച് ‍മർദിച്ചു. ശേഷം അവർ പൊലീസിന് കൈമാറി. രണ്ടു പേരെയും രണ്ടു വണ്ടികളിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും യുവതി പറഞ്ഞു.

സ്റ്റേഷനിൽ വെച്ച് യുവാവിനെതിരെ മാനഭംഗത്തിന് പരാതി നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും താൻ വിസമ്മതിച്ചു. ഇതിനെ തുടർന്ന് പൊലീസ് തന്നെ മർദിച്ചുവെന്നും യുവതി കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസമാണ് ലൗജിഹാദ് ആരോപിച്ച് യുവതിയെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. പൊലീസ്​ വാനിൽ വെച്ച്​ യുവതിയെ ഹോം ഗാർഡും വനിതാ കോൺസ്​റ്റബിളും ഉൾപ്പെടെ നാലു ​പൊലീസുകാരാണ്​ മർദിച്ചത്​. മുസ്​ലിമിനൊപ്പം ജീവിക്കുന്നതിൽ നാണക്കേട്​ തോന്നുന്നില്ലേ എന്ന്​ ചോദിച്ചായിരുന്നു മർദനം. സംഭവത്തിൽ ഉൾപ്പെട്ട നാലു പൊലീസുകാരെയും സസ്​പെൻഡ്​ ചെയ്​തിരുന്നു. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - UP Police Abuse Lady-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.