മുംബൈ: ഒരു കുടുംബത്തിലെ രണ്ടു കുട്ടികളടക്കം നാലുപേർ മരിച്ചത് തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയല്ലെന്ന് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. തണ്ണിമത്തനിൽ നിന്നുള്ള ഭക്ഷ്യ വിഷബാധയല്ല മരണകാരണമെന്നും മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങൾ പച്ചനിറത്തിലാണെന്നും അത് കടുത്ത വിഷബാധയെ തുടർന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. തണ്ണിമത്തനില്‍ നിന്നുള്ള വിഷബാധയാകാം മരണകാരണമെന്നായിരുന്നു പ്രാഥമികനിഗമനം.
ഈ മാസം 27 നായിരുന്നു സംഭവം. 45കാരനായ അബ്ദുല്ല, ഭാര്യ നസ്‌റിന്‍ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. ഇവർ അത്താഴത്തിന് ബന്ധുക്കൾക്കൊപ്പം മട്ടൻ പുലാവ് കഴിച്ചിരുന്നു. ബന്ധുക്കൾ പോയതിന്ശേഷം നാലുപേരും തണ്ണിമത്തൻ കഴിച്ചു. തുടർന്ന് പുലർച്ചെ ഇവർക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. ഛർദ്ദിയും വയറിളക്കവുമുണ്ടായിരുന്നതിനാൽ ഭക്ഷ്യവിഷബാധ ഏറ്റതാണെന്നായിരുന്നു നിഗമനം.
പ്രാഥമിക ഫോറന്‍സിക് പരിശോധനയില്‍ മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായതായി കണ്ടെത്തി. സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ അവയവങ്ങള്‍ക്ക് നിറം മാറ്റം സംഭവിക്കാറില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശരീരത്തിനുള്ളില്‍ ചെന്ന മാരകമായ ഏതോ വിഷാംശത്തിന്റെ ഫലമാണെന്നാണ് പ്രാഥമിക നിഗമനം.
തണ്ണിമത്തൻ കഴിച്ചതുമായി ഇവരുടെ മരണത്തിന് ബന്ധമുണ്ടോയെന്നത് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയുവെന്നും അധികൃതർ അറിയിച്ചു. രാസപരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും ഡോക്ടർമാർ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുടുംബത്തിലെ വിരുന്നിൽ പങ്കെടുത്ത അതിഥികളുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.