മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്ക് (പി.എൻ.ബി) വായ്പ തട്ടിപ്പ് കേസില്‍ മലയാളി ഉൾപ്പെടെ നാലു പേരെക്കൂടി സി.ബി.ഐ അറസ്റ്റ് ചെയ്തു. നീരവ് മോദിയുടെ അമ്മാവന് മെഹുല്‍ ചോക്സിയുടെ ഗിലി ഇന്ത്യ ലിമിറ്റഡ് കമ്പനി ഡയറക്ടറായിരുന്ന പാലക്കാട് സ്വദേശി എ. ശിവരാമന് നായരാണ് ഞായറാഴ്ച അറസ്റ്റിലായ മലയാളി. നീണ്ട ചോദ്യംചെയ്യലിന് ഒടുവിലാണ് അറസ്റ്റ്.
നേരേത്ത സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിെൻറ വീട്ടിൽ റെയ്ഡ് നടത്തി േരഖകൾ കണ്ടെടുത്തിരുന്നു. നീരവിെൻറ ഫയർസ്റ്റാര്‍ ഡയമണ്ട് കമ്പനി എ.ജി.എം (ഓപറേഷൻ) മനീഷ് കെ. ബോസ്മിയ, ഫിനാന്‍സ് മാനേജര്‍ മിതെന് അനില്‍ പാണ്ഡെ, ചാര്‍ട്ടേഡ് അക്കൗണ്ടൻറ് സഞ്ജയ് രാംഭിയ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കോടികളുടെ മൂല്യമുള്ള വ്യാജ കടപത്രത്തിനുള്ള അപേക്ഷകള്‍ തയാറാക്കിയവരാണ് മനീഷ് ബോസ്മിയ, മിതെന് പാണ്ഡെ എന്നിവർ.
വ്യാജ കടപത്രവുമായി ബന്ധപ്പെട്ട രേഖകളില്‍ കമ്പനി അധികാരി എന്ന നിലക്ക് ഒപ്പുവെച്ചത് ശിവരാമന് നായരാണെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. കമ്പനിയില്‍ അക്കൗണ്ടൻറായിരുന്ന ശിവരാമന് നായര്‍ രേഖകളില്‍ മാത്രമാണ് ഡയറക്ടറെന്നാണ് ബന്ധുക്കള്‍ അവകാശപ്പെട്ടത്. ഡയറക്ടര്‍ ആക്കാമെന്ന് അവകാശപ്പെട്ട് പല രേഖകളിലും ഇദ്ദേഹത്തെക്കൊണ്ട് ഒപ്പിടുവിച്ചതായും ആരോപിച്ചിരുന്നു. 12,600 കോടി രൂപയാണ് വ്യാജ കടപത്രം ഉപയോഗിച്ച് പി.എൻ.ബിയുടെ വിദേശ ശാഖകളില്‍നിന്ന് നീരവ് മോദി, മെഹുല്‍ ചോക്സിമാരുടെ ഉപ കമ്പനികള്‍ വായ്പതട്ടിപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.