ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിലെ 14,000 കോടിയുടെ തട്ടിപ്പുകേസിൽ പ്രതിയായ മുൻ മാനേജിങ് ഡയറക്ടർ ഉഷ ആനന്ദസുബ്രഹ്മണ്യത്തെ സർക്കാർ സർവിസിൽനിന്ന് പുറത്താക്കി. ഇന്നലെ വിരമിക്കാനിരിക്കെയാണ് നടപടി. സി.ബി.െഎ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ മൂന്ന് മാസങ്ങൾക്കുമുമ്പ് അവരെ അലഹാബാദ് ബാങ്കിെൻറ എല്ലാ ചുമതലകളിൽനിന്നും നീക്കിയിരുന്നുവെങ്കിലും ബാങ്കിലെ ജീവനക്കാരിയായി തുടരുകയായിരുന്നു.
2015 ആഗസ്റ്റ് മുതൽ 2017 മേയ് വരെ പി.എൻ.ബിയുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന അവർ 2011-13 കാലത്ത് ബാങ്കിെൻറ എക്സി. ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് അലഹാബാദ് ബാങ്കിെൻറ എം.ഡി ആയി. ഇൗ കാലയളവിലാണ് കേസിൽ പ്രതിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.