പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2.23 കോടി രൂപയുടെ ബാങ്ക് നിക്ഷേപം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടു. ഏതാണ്ട് 2.23 കോടി രൂപയുടെ ബാങ്ക് നിക്ഷേപമാണ് പ്രധാനമന്ത്രിക്കുള്ളത്. ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതോടെ സ്ഥാവര സ്വത്തുക്കളൊന്നും അദ്ദേഹത്തിനില്ല. സ്വന്തമായി വാഹനങ്ങളോ നിക്ഷേപങ്ങളോ മ്യുചൽ ഫണ്ടോ ഇല്ല.


എന്നാൽ, 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങളുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 26.13 ലക്ഷത്തിന്റെ സ്ഥാവര സ്വത്തുക്കൾ വർധിച്ചു. മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്ത പ്രകാരം 2022 മാർച്ച് 31 വരെ 2,23,82,504 രൂപയുടെ ആസ്തിയാണുള്ളത്.


പുതിയ കണക്കുകൾ പ്രകാരം 2022 മാർച്ച് 31 വരെ പ്രധാനമന്ത്രിയുടെ കൈവശമുള്ളത് 35,250 രൂപയും പോസ്റ്റ് ഓഫിസ് സേവിങ് ആയി 9,05,105 രൂപയും ഇൻഷുറൻസ് പോളിസികളിൽ 1,89,305 രൂപയുമാണുള്ളത്. 29 കാബിനറ്റ് മന്ത്രിമാരിൽ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ധർമേന്ദ്ര പ്രധാൻ, ജ്യോതിരാദിത്യ സിന്ധ്യ, ആർ.കെ സിങ്, ഹർദീപ് സിംഗ് പൂരി, പാർഷോത്തം രൂപാല, ജി. കിഷൻ റെഡ്‌ഡി എന്നിവരും തങ്ങളുടെ സ്വത്ത് വെളിപ്പെടുത്തിയിരുന്നു. 

Tags:    
News Summary - mmodistotalassets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.