ആന്ധ്രയിലെ സ്വാതന്ത്ര്യ സമര സേനാനിയുടെ മകളുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി മോദി

ന്യൂഡൽഹി: അമ്മയുടെ പിറന്നാൾ തൊട്ട് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അമ്മയുടെ പിറന്നാളിനോടനുബന്ധിച്ച് മോദി അബ്ബാസ് എന്ന ബാല്യകാല സുഹൃത്തിനെ കുറിച്ചും എഴുതിയിരുന്നു. പ്രവാചക നിന്ദയിൽ ബി.ജെ.പി നട്ടംതിരിഞ്ഞ സന്ദർഭത്തിൽ മോദിയുടെ മുസ്‍ലിംസ്നേഹത്തെ നെറ്റിസൺസ് കണക്കിന് ട്രോളി.

മോദി ആന്ധ്രപ്രദേശിലെ സ്വാതന്ത്ര്യസമര സേനാനിയുടെ വീട്ടിലെത്തിയതാണ് ഏറ്റവും പുതിയ വാർത്ത. ആന്ധ്രപ്രദേശിലെ ​സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനായ പസാല കൃഷ്ണ മൂർത്തിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മകൾ പസാല കൃഷ്ണ ഭാരതിയുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടിയിരിക്കയാണ് പ്രധാനമന്ത്രി. 90 വയസുള്ള ഭാരതി വീൽചെയറിലാണ്. അവരുടെ സഹോദരിയെയും മകളെയും മോദി സന്ദർശിച്ചു.

1921ലാണ് പസാല കൃഷ്ണ ഭാരതി ഭാര്യക്കൊപ്പം കോൺ​ഗ്രസിൽ ചേർന്നത്. 1900കളിൽ വെസ്റ്റ് ഗോദാവരി ജില്ലയിലെ തെഡപള്ളിഗുഡെം ഗ്രാമത്തിലെ വിപ്പാരു​ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ഗാന്ധിയനായ ഇദ്ദേഹം ഉപ്പു സത്യഗ്രഹ സമരത്തിലും പ​ങ്കെടുത്തിരുന്നു. ഒരു വർഷം ജയിൽവാസമനുഷ്ഠിക്കുകയും ചെയ്തു. 1978ൽ ഇദ്ദേഹം അന്തരിച്ചു.

​ആ​ന്ധ്രപ്രദേശ് ഭീമാവറാമിൽ നടന്ന പരിപാടിയിൽ സ്വാതന്ത്ര്യസമര സേനാനി അല്ലൂരി സീതാറാമ രാജുവിന്റെ 125ാം ജൻമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ 30 അടി നീളമുള്ള വെങ്കലപ്രതിമയും മോദി അനാഛാദനം ചെയ്തു. 

Tags:    
News Summary - PM Touches Feet Of Freedom Fighter's Daughter, Seeks Blessing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.