ഫോനി: ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച്​ മോദി; ഒഡീഷക്ക്​ 1000 കോടി അധികം നൽക​ും

ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റ്​ നാശനഷ്​ടം വിതച്ച ഒഡീഷയിലെ പ്രദേശങ്ങൾ സന്ദർശിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമ ോദി. മുഖ്യമന്ത്രി നവീൻ പട്​നായിക്​, ഗവർണർ ഗണേഷി ലാൽ, കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ എന്നിവർക്കൊപ്പമാണ്​ പ് രധാനമന്ത്രി ഹെലികോപ്​ടറിൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്​. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒഡീഷക്ക്​ 1000 കോടി രൂപ കൂടി കേന്ദ്രസർക്കാർ നൽകുമെന്നും മോദി അറിയിച്ചു. ദുരിതാശ്വാസത്തിനായി കഴിഞ്ഞ ആഴ്​ച കേന്ദ്രസർക്കാർ 1000 കോടി അനുവദിച്ചിരുന്നു.

പ്രകൃതി ദുരന്തം നേരിടുന്നതിന്​ മുഖ്യമന്ത്രി നവീൻ പട്​നായിക്​ സ്വീകരിച്ച നടപടികൾ അഭിനന്ദനീയമാണെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങൾ സർക്കാറി​​​െൻറ​ മുന്നറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിച്ചതിനാൽ കൂടുതൽ നാശനഷ്​ടങ്ങളുണ്ടായില്ല. പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാറും സംസ്ഥാനവും ഒരുമിച്ച്​ പ്രവർത്തിക്കുമെന്നും മോദി വാർത്താ ഏജൻസിയോട്​ പറഞ്ഞു.

ഫോനി ചുഴലിക്കാറ്റിൽ 30 ഓളം പേർ മരിക്കുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ദുരന്തബാധിത പ്രദേശങ്ങളിലെ​ 10 ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്​. 5000 താൽക്കാലിക ക്യാമ്പുകളാണ്​ സംസ്ഥാനത്ത്​ പ്രവർത്തിക്കുന്നത്​.

Tags:    
News Summary - PM Surveys Cyclone Damage- Odisha- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.