മോദി പരസ്യശിക്ഷ ഏറ്റുവാങ്ങാൻ തയാറാകണം -ലാലു പ്രസാദ്

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യശിക്ഷ ഏറ്റുവാങ്ങാൻ തയാറാകണമെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ്​ യാദവ്​. നോട്ട്​ പിൻവലിക്കൽ മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് 50 ദിവസത്തിന് ശേഷം അവസാനിച്ചില്ലെങ്കിൽ തന്നെ തൂക്കിലേറ്റിക്കൊള്ളൂ എന്ന് മോദി പറഞ്ഞതിനെ പരാമർശിച്ചായിരുന്നു ലാലുവി​​െൻറ പ്രസ്താവന.

മോദി ഒരു ഏകാധിപതിയെപ്പോലെയാണ്​ പ്രവർത്തിക്കുന്നത്​. മനസിൽ തോന്നുന്ന അസംബന്ധങ്ങളെല്ലാം അദ്ദേഹം വിളിച്ചു പറയുകയാണ്​. കുരങ്ങ്​ നൃത്തം കളിച്ചുകൊണ്ട്​ അദ്ദേഹം പൂർണമായി അഭ്യാസം കാണിക്കുകയാണ്. പരിപാടികളിൽ ​'മോദി മോദി' എന്ന് വിളിക്കുന്നത്​ കേട്ട്​ ആളുകൾ തന്നെ പുകഴ്​ത്തുകയാണെന്ന അബദ്ധ വിശ്വാസമാണ്​ അദ്ദേഹത്തിനുള്ളത്​. സ്റ്റേജി​​െൻറ മുന്നിലിരിക്കുന്ന കുറച്ച്​ ആർ.എസ്.​എസുകാർ മാത്രമാണ് ​അത്തരം മുദ്രാവാക്യം വിളിക്കുന്നതെന്നും അനേകം പേരുടെയും ശബ്ദമല്ല അതെന്നും ലാലു പരിഹസിച്ചു.

അതേസമയം ആർ.ജെ.ഡിയു നേതാവി​​െൻറ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ്​ രാധാ മോഹൻ രംഗത്തെത്തി. നോട്ട്​ പിൻവലിക്കൽ ജനങ്ങളെ കുറച്ച്​ ബുദ്ധിമുട്ടിലാക്കിയെങ്കിലും ലാലുവിനെപ്പോലെ ആരും ബുദ്ധിമുട്ടുന്നില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - PM should pick public square to get punishment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.