Posted On
date_range Updated On
date_range കൊള്ളക്കാർക്ക് കവർച്ചയെ കുറിച്ചേ ചിന്തിക്കാനാവൂ; ഗബ്ബർ സിങ് ടാക്സ് പരാമർശത്തിന് മറുപടിയുമായി മോദി
അഹമ്മദാബാദ്: കാലങ്ങളായി രാജ്യത്തെ കട്ടുമുടിച്ചവരാണ് ഇപ്പോൾ ജി.എസ്.ടിയെ ഗബ്ബർ സിങ് ടാക്സ് എന്നു പറഞ്ഞ് കളിയാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊള്ളക്കാർക്ക് കവർച്ചയെ കുറിച്ച് മാത്രമേ ചിന്തിക്കാൻ കഴിയൂ എന്നും മോദി കോൺഗ്രസിനെ കളിയാക്കി. സൗരാഷ്ട്ര മേഖലയിലെ മോർബിയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ചെറിയ കാര്യങ്ങളുടെ നേട്ടം അവകാശപ്പെടുകയാണ്. അവർ കൈ പമ്പുകൾ കൊണ്ടു വന്നു. നമ്മൾ നർമദ പദ്ധതി കൊണ്ടു വന്നു. നേരത്തേ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ജി.എസ്.ടിയെ ഗബ്ബർ സിങ് ടാക്സ്ല എന്ന് വിളിച്ച് പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.