പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയെ (99) അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഹീരാബെന്നിന്റെ ആരോഗ്യനില വഷളായി. ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും യു.എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്റർ പത്രക്കുറിപ്പ് പുറത്തിറക്കി. അടുത്തിടെ അമ്മയുടെ ജൻമദിനത്തിൽ മോദി അവരെ വീട്ടിൽ സന്ദർശിച്ചിരുന്നു.
“എന്റെ ജീവിതത്തിലെ എല്ലാ നല്ലതും എന്റെ സ്വഭാവത്തിലുള്ള എല്ലാ നല്ലതും എന്റെ മാതാപിതാക്കളിൽ നിന്നാകുമെന്നതിൽ എനിക്ക് സംശയമില്ല. ഇന്ന്, ഡൽഹിയിൽ ഇരിക്കുമ്പോൾ, ഭൂതകാലത്തിന്റെ ഓർമ്മകളിൽ നിറയുന്നു. എന്റെ അമ്മ അസാധാരണമായതുപോലെ ലളിതയാണ്” -അമ്മക്കുള്ള ജൻമദിന സന്ദേശത്തിൽ മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.