ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ കസേരയിലിരിക്കാൻ രാഹുൽ എന്തിനാണ് തിരക്ക് കൂട്ടുന്നതെന്ന് നരേന്ദ്രമോദി. പ്രതിപക്ഷത്തിൻറെ അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയിലായിരുന്നു മോദിയുടെ മറുപടി. രാഹുലിനെ കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം.
ഇന്ന് രാവിലെ ഒരു അംഗം എന്‍റെ അടുത്ത് വന്നു. സീറ്റില്‍ നിന്ന് എണീക്കു എണീക്കു എന്ന് പറഞ്ഞു കൊണ്ടുരുന്നു. അപ്പോള്‍ അവശ്വാസ ചര്‍ച്ച കഴിഞ്ഞിട്ടില്ല, വോട്ടെടുപ്പ് കഴിഞ്ഞിട്ടില്ല, എന്തിനാണ് അധികാരത്തിലെത്താന്‍ ഈ ധൃതി, ആ അംഗം ആദ്യം തെരെഞ്ഞെടുപ്പ് നേരിടട്ടെ, ജയിക്കട്ടെ..അങ്ങനെയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്- രാഹുലിനെ പ്രധാനമന്ത്രി പരിഹസിച്ചു.
ഇതിനിടെ ടി.ഡി.പി എം.പിമാർ പ്രതിഷേധവുമായി മോദിക്കരികിലേക്ക് വന്നു. അനുരാഗ് താക്കൂറാണ് ഇവരെ തടഞ്ഞത്. ബഹളത്തിനിടയിലും പ്രസംഗം തുടർന്ന പ്രധാനമന്ത്രി തൻറെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. തന്നെ കസേരയിൽ നിന്ന് മാറ്റാൻ രാഹുലിന് കഴിയില്ല. ഇന്ത്യയിലെ ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തത് -മോദി വ്യക്തമാക്കി.
പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും എന്തിനാണ് ഈ വിശ്വസ വോട്ടെടുപ്പ് നടത്തിയത്. എനിക്ക് ഇന്ത്യൻ ജനതയോട് പറയാനുള്ളത് പറയാനുള്ള വലിയ അവസരമായി ഇതിനെ കാണുന്നു. പ്രതിപക്ഷം വികസനത്തിന് എതിരാണ്. നാല് കൊല്ലത്തെ വികസന നേട്ടത്തിന്‍റെ അന്തസിലാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. വികസന വിരോധികളെ തുറന്ന് കാട്ടാന്‍ ഈ അവിശ്വാസ പ്രമേയ ചര്‍ച്ചക്കായി. അവിശ്വാസ പ്രമേയം സഭയൊന്നാകെ തള്ളിക്കണയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ ബാങ്കിങ് സംവിധാനം പാവപ്പെട്ടവന് കൂടി പ്രാപ്യമായി. 120 മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ ഇന്ന് ഇന്ത്യയിലുണ്ട്. കാലം മാറിയിരിക്കുന്നു. 10000 ത്തില്‍ അധികം സ്റ്റാര്‍ട്ട് അപ്പുകള്‍ ഇന്ന് ഇന്ത്യയില്‍ ഉണ്ട്. കള്ളപ്പണത്തിനെതിരായ തൻെറ പോരാട്ടം അവസാനിക്കുന്നില്ല. ഈ പോരാട്ടം ആരയൊക്കെയാണ് അസ്വസ്ഥതപ്പെടുത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം. സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ച് നേട്ടമുണ്ടാക്കാന്‍ സര്‍ക്കാരിനായെന്നും അദ്ദേഹം വ്യക്തമാക്കി.
Speaking in the Lok Sabha. Watch. https://t.co/KejEdESqGx
— Narendra Modi (@narendramodi) July 20, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.