പ്രധാനമന്ത്രി അഹ്മദാബാദിൽ; വിമാനം തകർന്ന സ്ഥലം സന്ദർശിച്ചു

അഹ്മദാബാദ്: എ​യ​ർ ഇ​ന്ത്യ വി​മാ​നാ​പ​ക​ട​മുണ്ടായ ഗുജറാത്തിലെ അ​ഹ്മ​ദാ​ബാ​ദി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. വിമാനം തകർന്ന സ്ഥലവും ഹോസ്റ്റൽ കെട്ടിടവും അദ്ദേഹം സന്ദർശിച്ചു. തുടർന്ന് പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി എത്തി.

ഇന്ന് രാവിലെ 8.30ഓടെയാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലിറങ്ങിയത്. രണ്ടു മണിക്കൂറോളം പ്രധാനമന്ത്രി അഹ്മദാബാദിലുണ്ടാകും. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അപകട സ്ഥലം സന്ദർശിച്ചിരുന്നു. പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയും സന്ദർശിച്ച ആഭ്യന്തര മന്ത്രി, കേന്ദ്രവും സംസ്ഥാനവും സംയുക്തമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയതായും രാജ്യം ഒന്നാകെ മരിച്ചവരുടെ പ്രിയപ്പെട്ടവർക്കൊപ്പമാണെന്നും പറഞ്ഞിരുന്നു.

എ​യ​ർ ഇ​ന്ത്യ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം ന​ൽ​കു​മെ​ന്ന് ടാ​റ്റ ഗ്രൂ​പ് പ്രഖ്യാപിച്ചിട്ടുണ്ട്. പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വു​ക​ളും ടാ​റ്റ ഗ്രൂ​പ് വ​ഹി​ക്കും.

ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ൽ വ​ള​രെ​യ​ധി​കം ദുഃ​ഖി​ത​രാ​ണെ​ന്നും പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കു​മൊ​പ്പം ത​ങ്ങ​ളു​ടെ ചി​ന്ത​ക​ളും പ്രാ​ർ​ഥ​ന​ക​ളു​മു​ണ്ടെ​ന്നും ടാ​റ്റ ഗ്രൂ​പ്പി​ന്റെ​യും എ​യ​ർ ഇ​ന്ത്യ​യു​ടെ​യും ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഇന്നലെ പ​റ​ഞ്ഞിരുന്നു. ബി.​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലിന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - PM Modi visiting Ahmedabad Airplane Crash site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.