ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേദാർനാഥിൽ സന്ദർശനം നടത്തും. മോദി വെള്ളിയാഴ്ച രാവിലെ സംസ്ഥാനത്തെത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ശങ്കരാചാര്യരുടെ സമാധിസ്ഥലം അദ്ദേഹം നാടിന് സമർപ്പിക്കും. ഇതിനൊപ്പം സരസ്വതി ഗാട്ടിേന്റയും പുരോഹിതരുടെ താമസ്ഥലങ്ങളുടേയും ഉദ്ഘാടനം നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനൊപ്പം 130 കോടിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. കേദാർനാഥിൽ നടക്കുന്ന റാലിയേയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.