സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും ദിനം; വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇന്ന് ആഘോഷത്തിന്‍റെയും സന്തോഷത്തിന്‍റെയും ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ എല്ലാവരെയും അഭിനന്ദിക്കുന്നതിനൊപ്പം നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. യു.പി, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച വിജയം നേടിയതിനു പിന്നാലെ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

എല്ലാ വോട്ടർമാരോടും, പ്രത്യേകിച്ച് നമ്മുടെ അമ്മമാരോടും സഹോദരിമാരോടും യുവജനങ്ങളോടും ഞാൻ നന്ദിയുള്ളവനാണ്. ബി.ജെ.പിക്ക് വലിയ ഭൂരിപക്ഷം സമ്മാനിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഇത്തവണ മാർച്ച് 10ന് തന്നെ ഹോളി ആഘോഷം തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇത് സാധ്യമാക്കിയ എല്ലാ പാർട്ടി പ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും താഴെത്തട്ടിൽ ബി.ജെ.പിയുടെ കാഴ്ചപ്പാട് സജീവമായി നിലനിർത്താൻ സഹായിച്ചത് നിങ്ങളാണ്. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയെയും ഈയവസരത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.

News Summary - PM Modi thanks voters for massive mandate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.