കോൺഗ്രസ് സൃഷ്ടിച്ച സാമ്പത്തിക ചോർച്ച ബി.ജെ.പി അടച്ചു -മോദി

വാരണസി: യു.പി.എ സൃഷ്ടിച്ച കൊള്ളയും സാമ്പത്തിക ചോർച്ചയും തങ്ങൾ അടച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ന ാലര വർഷത്തിനുള്ളിൽ 5.80 ലക്ഷം കോടി രൂപ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിവിധ ആവശ്യങ്ങൾക്കായി നിക്ഷേപിച്ചതായി മോദി അവകാശപ്പെട്ടു. 15ാമത് പ്രവാസി ഭാരതീയ ദിവാസ് ഉദ്ഘാടന വേദിയിലാണ് കോൺഗ്രസിനെ മോദി രൂക്ഷമായി വിമർശിച്ചത്. കോൺ ഗ്രസ് ഭരണ കാലത്തെ അഴിമതിക്കഥകൾ പറഞ്ഞാണ് മോദി സ്വന്തം മണ്ഡലമായ വരാണസിയിൽ പ്രസംഗിച്ചത്.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് പരാമർശിക്കാതെ അദ്ദേഹത്തിൻെറ പ്രസ്താവന മോദി പ്രസംഗത്തിൽ പരാമർശിച്ചു. കേന്ദ്രത്തിൽ നിന്ന് ഗ്രാമങ്ങളിലേക്ക് അയച്ച പണത്തിൻെറ 15 ശതമാനം മാത്രമേ ഗുണഭോക്താക്കൾക്ക് ലഭിച്ചിട്ടുള്ളൂവെന്ന് ഒരു മുൻ പ്രധാനമന്ത്രി ഒരിക്കൽ സമ്മതിച്ചിരുന്നു. ദീർഘകാലം രാജ്യം ഭരിച്ച പാർട്ടി നിർമ്മിച്ച രീതികൾ കാരണമാണ് ഈ പ്രശ്നം സംഭവിച്ചത്. അവർ രോഗം കണ്ടുപിടിച്ചെങ്കിലും ചികിത്സിച്ചില്ല. അതിനുശേഷം 10 -15 വർഷത്തെ ഭരണത്തിൽ വിഭവങ്ങളുടെ 85 ശതമാനം പോലും കൂട്ടിച്ചേർക്കാൻ ശ്രമിച്ചില്ല.

2014 ൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്ന ശേഷം വിഭവങ്ങളുടെ ഈ കൊള്ളയടിയും ചോർച്ചയും തടയുകയും ചെയ്തു. ഞങ്ങൾ പൂർണമായും ചോർച്ച അടച്ചു. പഴയ സംവിധാനത്തിലൂടെ രാജ്യത്തെ മുന്നോട്ട് നടത്തിയിരുന്നെങ്കിൽ 5.80 ലക്ഷം കോടി രൂപയിൽ 4.50 ലക്ഷം കോടി രൂപയും ചോർന്ന് പോയേനേ. നമ്മൾ വ്യവസ്ഥയെ മാറ്റിയില്ലെങ്കിൽ മുൻ പ്രധാനമന്ത്രി പറഞ്ഞത് പ്രകാരം വിഭവങ്ങൾ നഷ്ടപ്പെടുമായിരുന്നു. നേരത്തെ ചോർച്ച നിർത്തുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തിയോ നയമോ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് കൈമാറുന്നതിനുള്ള പോളിസി നമുക്കുണ്ട്.

സർക്കാർ നടപ്പാക്കുന്ന ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്ന വ്യാജ ഉപഭോക്താക്കളുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ഇത് വരെ ജനിച്ചിട്ടില്ലാത്ത 7 കോടി ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റുന്നതായി കണ്ടെത്തി. എല്ലാവരും കടലാസിൽ മാത്രം ജീവിച്ചിരിക്കുന്നു. കഴിഞ്ഞ നാല് വർഷമായി നമ്മൾ കൊണ്ടുവന്ന മാറ്റത്തിൻെറ ഫലമാണിതെന്നും മോദി പറഞ്ഞു.

Tags:    
News Summary - PM Modi targets Rahul at NRI meet -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.