ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി; ‘ആഗോള സമാധാനത്തിന് ഒരുമിച്ച് പ്രവർത്തിക്കും’

ന്യൂഡൽഹി: അധികാരമേറ്റ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയ സുഹൃത്ത് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘പ്രിയ സുഹൃത്ത് ഡോണൾഡ് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്‍റെ ചരിത്രപരമായ രണ്ടാം ഊഴത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. പരസ്പര പ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും’ -മോദി കുറിച്ചു.

ഗസ്സ അഭയാർഥികളെ ജോർഡനും ഈജിപ്‍തും ഏറ്റെടുക്കണം -ട്രംപ്

വാഷിങ്ടൺ: ഇസ്രായേൽ തകർത്ത ഗസ്സ ‘ശുദ്ധീകരിക്കാൻ’ ഫലസ്തീൻ അഭയാർഥികളെ ജോർഡനിലേക്കും ഈജിപ്‍തിലേക്കും അറബ് രാജ്യങ്ങളിലേക്കും മാറ്റിപ്പാർപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതുസംബന്ധിച്ച് ജോർഡനിലെ അബ്ദുല്ല രാജാവുമായി സംസാരിച്ചതായും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ സീസിയുമായി ഉടൻ ചർച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

അഭയാർഥികളെ ഈജിപ്ത് ഏറ്റെടുക്കണം. കൂടുതൽ പേരെ ഏറ്റെടുക്കണമെന്ന് അബ്ദുല്ല രാജാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗസ്സ മുഴുവൻ വൃത്തിയാക്കും. ചില അറബ് രാജ്യങ്ങളുമായി ചേർന്ന് അവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന മറ്റൊരു സ്ഥലത്ത് വീടുകൾ പണിയാൻ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. 

Tags:    
News Summary - PM Modi speaks with US President Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.