ഷജനാപൂർ: വിശ്വാസ വോെട്ടടുപ്പിനിടെ തന്നെ ആലിംഗനം ചെയ്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിെൻറ ആലിംഗനം ആവശ്യമില്ലാത്തതായിരുന്നുവെന്ന് മോദി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്നാൽ അത് താമരക്ക് കൂടുതൽ ഗുണകരമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.പിയിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രസ്താവന.
ഞങ്ങൾ അവരോട് അവിശ്വാസപ്രമേയത്തിെൻറ ആവശ്യമെന്താണെന്ന് ചോദിച്ചു. എന്നാൽ അതിന് ഉത്തരം തരുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. അവസാനം ആവശ്യമില്ലാത്ത ഒരു ആലിംഗനം മാത്രമാണ് ഉണ്ടായതെന്ന് നരേന്ദ്രമോദി പറഞ്ഞു.
പാർലമെൻറിലെ അവിശ്വാസ പ്രമേയ ചർച്ചക്കിടയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തബ്ധനാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആലിംഗനം.സ്വന്തം പ്രസംഗം തീർന്നയുടൻ രാഹുൽ എതിർവശത്തേക്കു നടന്നുചെന്ന് പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുകയായിരുന്നു. രാഹുലിെൻറ ആലിംഗനത്തെ വിമർശിച്ച് ഭരണപക്ഷം രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.