കോവിഡ്​: വെള്ളിയാഴ്​ച രാവിലെ ഒമ്പതുമണിക്ക്​ വിഡിയോ സന്ദേശം പങ്കുവെക്കുമെന്ന്​ പ്രധാനമ​ന്ത്രി

ന്യൂഡല്‍ഹി: രാജ്യ​ത്ത്​ പ്രഖ്യാപിച്ച ലോക്ക്​ഡൗണിൻെറ പശ്ചാത്തലത്തിൽ ജനങ്ങൾക്കായി വെള്ളിയാഴ്ച രാവിലെ ഒമ്പത ു മണിക്ക്​ വീഡിയോ സന്ദേശം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ്‌ ഇക്കാര്യം പ്രധാനമന്ത ്രി അറിയിച്ചത്. ലോക്ക്​ഡൗണി​ന്റെ പത്താംദിവസമായ വെള്ളിയാഴ്​ച പൗരൻമാർക്ക്​ ചെറിയ വിഡിയോ സന്ദേശവുമായി എത്തു മെന്ന്​ മോദി ട്വീറ്റ്​ ചെയ്​തു.

കൊറോണ വൈറസ് വ്യാപനവും നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളാകും മോദി വിഡിയോ സന്ദേശത്തിലും പറയുക എന്നാണ്​ സൂചന. രാജ്യത്ത് കോവിഡ്​ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രണ്ടുതവണ മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ആദ്യ അഭിസംബോധനയില്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും രണ്ടാംതവണ രാജ്യത്ത് 21 ദിവസത്തെ ലോക്ക്​ഡൗൺ പ്രഖ്യാപിക്കുകയുമാണുണ്ടായത്​.

വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ലോക്ക്​ഡൗണിന്​ ശേഷം രാജ്യം എങ്ങനെയായിരിക്കണമെന്ന കൃത്യമായ പദ്ധതി തയാറാക്കണമെന്ന്​ അദ്ദേഹം ആവശ്യ​പ്പെട്ടിരുന്നു. ലോക്ക്​ഡൗണിനെ സംസ്​ഥാനങ്ങൾ ഗൗരവമായി തന്നെ കാണണമെന്നും മോദി നിർദേശിച്ചു.

Tags:    
News Summary - PM Modi to share video message with people on Friday at 9 am - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.