ന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം രാജ്യത്തിന് അപകടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന് ത്യയിലെ സെക്യൂരിറ്റി ഗാർഡുമാരുടെ പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് മോദി കോൺഗ്രസിെൻറ മുദ്രാവാക്യത്തിനെതിരെ രംഗത്തെത്തിയത്.
രാജ്യത്തെ മുഴുവൻ കാവൽക്കാരോട് താൻ ക്ഷമ ചോദിക്കുന്നു. ചില ആളുകൾ അവരുടെ വ്യക്തി താൽപര്യങ്ങൾക്കായി കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം ഉയർത്തുകയാണെന്ന് മോദി പറഞ്ഞു. 25 ലക്ഷം സെക്യൂരിറ്റി ഗാർഡുമാരെ ഓഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യുേമ്പാഴാണ് മോദി രാഹുലിെൻറ മുദ്രാവാക്യത്തിനെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച ഞാനും കാവൽക്കാരനാണെന്ന മുദ്രാവാക്യത്തിന് മോദി തുടക്കമിട്ടിരുന്നു. തുടർന്ന് ബി.ജെ.പി നേതാക്കൾ ട്വിറ്ററിൽ ചൗക്കിദാർ എന്ന് ചേർത്ത് പേര് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.