നാലു വർഷംകൊണ്ട് 10 കോടി പാചകവാതക കണക്​ഷൻ നൽകിയെന്ന് മോദി

ന്യൂ​ഡ​ൽ​ഹി: ദ​രി​ദ്ര​രാ​യ സ്ത്രീ​ക​ൾ​ക്കു​ള്ള നാ​ലു കോ​ടി സൗ​ജ​ന്യ ക​ണ​ക്​​ഷ​ൻ അ​ട​ക്കം നാ​ലു​വ​ർ​ഷം​കൊ​ണ്ട് ത​​​​​െൻറ സ​ർ​ക്കാ​ർ 10 കോ​ടി പാ​ച​ക​വാ​ത​ക ക​ണ​ക്​​ഷ​ൻ ന​ൽ​കി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷ​മു​ള്ള ആ​റ് പ​തി​റ്റാ​ണ്ടി​ൽ വെ​റും 13 കോ​ടി ക​ണ​ക്​​ഷ​ൻ മാ​ത്ര​മാ​ണ് ന​ൽ​കി​യി​രു​ന്ന​തെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും അ​ടു​ക്ക​ള പു​ക​യി​ൽ​നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്കു​ന്ന​താ​യും മോ​ദി അ​വ​കാ​ശ​പ്പെ​ട്ടു. ‘പ്ര​ധാ​ൻ​മ​ന്ത്രി ഉ​ജ്ജ്വ​ല യോ​ജ​ന’ പ​ദ്ധ​തി​യി​ൽ സൗ​ജ​ന്യ പാ​ച​ക​വാ​ത​ക ക​ണ​ക്​​ഷ​ൻ ല​ഭി​ച്ച വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​മാ​യി ന​ട​ത്തി​യ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ത‍​​​​െൻറ കു​ട്ടി​ക്കാ​ല​ത്ത് വി​റ​കും ചാ​ണ​ക വ​റ​ളി​യും ഉ​പ​യോ​ഗി​ച്ച് പാ​ച​കം ചെ​യ്യു​മ്പോ​ൾ  അ​മ്മ അ​നു​ഭ​വി​ച്ച ദു​രി​ത​ങ്ങ​ളും മോ​ദി അ​നു​സ്മ​രി​ച്ചു. ഭാ​വി​യി​ൽ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും സ​ർ​ക്കാ​ർ പാ​ച​ക​വാ​ത​കം എ​ത്തി​ക്കും. 2014 വ​രെ 13 കോ​ടി​യാ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ സ​ർ​ക്കാ​റു​ക​ൾ ക​ണ​ക്​​ഷ​ൻ ന​ൽ​കി​യ​ത്. അ​തും സ​മ്പ​ന്ന​ർ​ക്കും സ്വാ​ധീ​ന​മു​ള്ള​വ​ർ​ക്കു​മാ​ണ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ ത​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ അ​ധി​ക​വും ദ​രി​ദ്ര​ർ​ക്കാ​ണ് ക​ണ​ക്​​ഷ​ൻ ന​ൽ​കി​യ​ത്. ഉ​ജ്ജ്വ​ല യോ​ജ​ന ദ​രി​ദ്ര​രു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ദ​ലി​ത​രു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യു​മൊ​ക്കെ ജീ​വി​ത​ത്തെ ശാ​ക്തീ​ക​രി​ച്ചു. സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണ​ത്തി​ൽ പ​ദ്ധ​തി മു​ഖ്യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട് -മോ​ദി പ​റ​ഞ്ഞു.

2014ന് ​ശേ​ഷം ദ​ലി​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് 1200 പെ​ട്രോ​ൾ പ​മ്പു​ക​ളും 1300 കു​ടും​ബ​ങ്ങ​ൾ​ക്ക് പാ​ച​ക​വാ​ത​ക ഏ​ജ​ൻ​സി​യും അ​നു​വ​ദി​ച്ച​താ​യി മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വ​ർ​ഷം ഒ​രു ല​ക്ഷം എ​ൽ.​പി.​ജി പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം.  70 ശ​ത​മാ​നം ഗ്രാ​മ​ങ്ങ​ളി​ൽ 100 ശ​ത​മാ​ന​വും 81 ശ​ത​മാ​നം ഗ്രാ​മ​ങ്ങ​ളി​ൽ 75 ശ​ത​മാ​ന​വും പാ​ച​ക​വാ​ത​കം എ​ത്തി​ച്ച​താ​യും േമാ​ദി അ​വ​കാ​ശ​പ്പെ​ട്ടു.

Tags:    
News Summary - PM Modi says 10 crore LPG connections given in 4 years-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.