ബംഗളൂരു: കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളെ ദേശവികാരമുയർത്തി പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക പര്യടനം. വ്യാഴാഴ്ച കലബുറഗി, ബെള്ളാരി, ബംഗളൂരു എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണ റാലികളിൽ പെങ്കടുത്ത മോദി രാഹുൽ ഗാന്ധിയെ തന്നെയാണ് വിമർശനത്തിൽ ഉന്നമിട്ടത്.
കന്നടയിൽ അഭിസംബോധന ചെയ്തു തുടങ്ങിയ പ്രസംഗത്തിൽ, ഇന്ത്യൻ പട്ടാളക്കാരെ കോൺഗ്രസ് അവമതിക്കുകയാണെന്നും വന്ദേമാതരത്തെ രാഹുൽ ഗാന്ധി ബഹുമാനിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. 2006ൽ കശ്മീരിൽ നടന്ന പട്ടാള നടപടിയായ സർജിക്കൽ സ്ട്രൈക്ക് സംബന്ധിച്ച് കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച്, സർജിക്കൽ സ്ട്രൈക്കിനെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. കലബുറഗിയിലെ സ്വാതന്ത്ര്യ സമരസേനാനികളെ അനുസ്മരിച്ച അദ്ദേഹം ജനറൽ തിമ്മയ്യയെയും ഫീൽഡ് മാർഷൽ കരിയപ്പയെയും ഇകഴ്ത്താൻ മുൻ കോൺഗ്രസ് സർക്കാറുകൾ ശ്രമിച്ചതായും ചൂണ്ടിക്കാട്ടി. ഉച്ചക്ക് 12.30ഒാടെ കലബുറഗിയിൽ നടന്ന യോഗത്തിൽ ലിംഗായത്ത് ആചാര്യനായ ബസവണ്ണയെ ധ്യാനിച്ചാണ് മോദി പ്രസംഗത്തിന് തുടക്കമിട്ടത്.
വൈകീട്ട് മൂന്നോടെ ബെള്ളാരിയിലെത്തിയ മോദി പ്രസംഗത്തിൽ ഖനന അഴിമതികളെക്കുറിച്ചും റെഡ്ഡി സഹോദരന്മാരെക്കുറിച്ചും മൗനം പാലിച്ചു. കോൺഗ്രസ് സർക്കാർ ബെള്ളാരിയെ കൊള്ളക്കാരുടെയും ചൂഷകരുടെയും നാടായി ചിത്രീകരിക്കുകയാണെന്നും ഖനനനയം രൂപപ്പെടുത്തുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു. ബെള്ളാരിയുടെ െഎതിഹ്യവും ചരിത്രവും ഒാർമപ്പെടുത്തി ജനങ്ങളെ ഇളക്കിയ മോദി, വിജയനഗര സാമ്രാജ്യത്തിെൻറ ആസ്ഥാനമായിരുന്ന ഹംപിയുടെ ചിത്രം 50 രൂപ നോട്ടിൽ ആലേഖനം ചെയ്തത് പ്രത്യേകം എടുത്തുപറഞ്ഞു.
വൈകീട്ട് ബംഗളൂരു കെേങ്കരിയിൽ നടന്ന റാലിയിൽ, തോൽവി ഭയന്ന കോൺഗ്രസിെൻറ പ്രചാരണമാണ് തൂക്കുമന്ത്രിസഭയെന്നും ജനതാദൾ സെക്കുലർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നാലുവർഷമായി രാജ്യത്തെല്ലായിടത്തും കോൺഗ്രസിന് അധികാരം നഷ്ടപ്പെടുകയാണ്. ജനങ്ങൾക്ക് ബി.ജെ.പിയിൽ വിശ്വാസമുണ്ട്. ഇൗ തെരഞ്ഞെടുപ്പ് കർണാടകയിലെ കർഷകരുടെയും യുവാക്കളുടെയും വനിതകളുടെയും ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.