ലഖ്നോ: മൂന്നു സംസ്ഥാനങ്ങളിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിെൻറ ക്ഷീണത്തിൽ ഞായ റാഴ്ച ഉത്തർപ്രദേശിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി കുടുംബത്തിെൻറ കുത്തക മണ്ഡലമായ റായ്ബറേലി സന്ദർശിക്കും. ഇവിടെ ഒരു പൊതുപരിപാടിയിലും ഹംസഫർ എക്സ്പ്രസിെൻറ ഫ്ലാഗ് ഒാഫ് ചടങ്ങിലും അദ്ദേഹം പെങ്കടുക്കും. 1,100 കോടിയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
തുടർന്ന് അലഹബാദിൽ നടക്കുന്ന പരിപാടിയിലും അദ്ദേഹം പെങ്കടുക്കും. പരിപാടികളുടെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം റായ്ബറേലി സന്ദർശിച്ചു. മോദിയുടെ സന്ദർശനത്തോടെ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിെൻറ ശംഖുനാദം മുഴങ്ങുമെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പറഞ്ഞു. മോദിയുടെ റായ്ബറേലി സന്ദർശനം കോൺഗ്രസിനെ കുത്തിനോവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ആക്ഷേപമുണ്ട്.
ണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.