Posted On
date_range Updated On
date_range പുടിനുമായി ഫോണിൽ സംസാരിച്ച് മോദി; യുക്രെയ്ൻ, വാഗ്നർ വിഷയങ്ങൾ ചർച്ച ചെയ്തു
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു.
യുക്രെയ്നിലെ സാഹചര്യം ഇരുരാഷ്ട്രത്തലവന്മാരും ചർച്ചചെയ്തെന്ന് റഷ്യ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സംഘർഷം പരിഹരിക്കാനുള്ള നയതന്ത്ര നടപടികളെ യുക്രെയ്ൻ തള്ളിക്കളഞ്ഞെന്ന് പുടിൻ മോദിയെ അറിയിച്ചു.
ഷാങ്ഹായി സഹകരണ ഉച്ചകോടിയിലും ജി-20 കൂട്ടായ്മയിലും ഇരുരാജ്യങ്ങളുടെയും സഹകരണം ഇരുവരും ചർച്ച ചെയ്തു. ജൂൺ 24ന് വാഗ്നർ പട റഷ്യയിൽ നടത്തിയ സായുധനീക്കത്തെ തുടർന്നുള്ള സാഹചര്യങ്ങളിൽ മോദി റഷ്യക്ക് പൂർണ പിന്തുണ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.