ചെങ്കോൽ സ്ഥാപിച്ച് പ്രധാനമന്ത്രി; പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ചു

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാവിലെ 7.15ഓടെയാണ് ഉദ്ഘാടന ചടങ്ങുകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിലെത്തിയത്. പൂജ ചടങ്ങുകൾക്ക് ശേഷം ലോക്സഭ ചേംബറിലെത്തിയതാണ് ചെങ്കോൽ സ്ഥാപിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്താണ് ചെങ്കോൽ സ്ഥാപിച്ചത്. പിന്നീട് പാർലമെന്റിൽ ഫലകം അനാച്ഛാദാനം ചെയ്യുകയും ചെയ്തിരുന്നു.

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം ചെങ്കോൽ കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിലെ ഹിന്ദുസന്ന്യാസി സംഘം മന്ത്രോച്ഛാരണങ്ങളുടെ അകമ്പടിയോടെ ചെങ്കോൽ കൈമാറിയത്. വെള്ളിയിൽ തീർത്ത് സ്വർണം പൊതിഞ്ഞ അഞ്ചടി നീളവും നന്ദിശിൽപവുമുള്ള ഈ ചെങ്കോൽ അലഹബാദിലെ മ്യൂസിയത്തിൽനിന്നാണ് എത്തിച്ചത്. 



 


അതേസമയം, പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ബഹിഷ്‍കരിക്കുകയാണ്. 21 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​ണ്​ വി​ട്ടു​നി​ന്ന്​ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ, ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച്​ മോ​ദി​മ​യ​മാ​ക്കി രാ​ജ്യ​ത്തെ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ്​ പ്ര​തി​പ​ക്ഷ ഐ​ക്യം ശ​ക്​​തി​പ്പെ​ടു​ത്തി​യ അ​സാ​ധാ​ര​ണ പ്ര​തി​ഷേ​ധ​മാ​യി വ​ള​ർ​ന്ന​ത്. പ​ര​മോ​ന്ന​ത സ്ഥാ​ന​ത്തി​രി​ക്കു​ന്ന രാ​ഷ്ട്ര​പ​തി​യെ മാ​റ്റി​നി​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത്​ അ​നൗ​ചി​ത്യ​വും അ​വ​ഹേ​ള​ന​വു​മാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷം ക​രു​തു​ന്നു.


Tags:    
News Summary - PM Modi places sacred Sengol inside new Parliament House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.