സിവിലിയൻമാർ കൊല്ലപ്പെടുന്നത് ആശങ്കാജനകം; ഗസ്സയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 500ലേറെ പേരുടെ ജീവനെടുത്ത ഗസ്സയിലെ അൽ അഹ്‍ലി ആശുപത്രിയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിൽ സിവിലിയൻമാർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി അപലപിച്ചു. ആക്രമണം നടത്തിയവർക്കാണ് അതിന്റെ ഉത്തരവാദിത്തമെന്നും മോദി പറഞ്ഞു.

''ഗസ്സയിലെ അൽ അഹ്‍ലി ആശുപത്രിയിലെ ദാരുണമായ ജീവഹാനിയിൽ അഗാധമായ നടുക്കം രേഖപ്പെടുത്തുന്നു. ഇരകളുടെ കുടുംബത്തോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സിവിലിയൻമാർ കൊല്ലപ്പെടുന്നത് ഗൗരവമേറിയതും ആശങ്കാജനകവുമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണ് ഇതിന്റെ ഉത്തരവാദികൾ.''മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ബുധനാഴ്ച ആശുപത്രിക്കു​ നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുഞ്ഞുങ്ങളുൾപ്പെടെ 500 ലേറെ പേരാണ് ​​കൊല്ലപ്പെട്ടത്.

Tags:    
News Summary - PM Modi on Gaza hospital attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.