ന്യൂഡൽഹി: പുതിയ ഇന്ത്യയിൽ വി.െഎ.പിക്ക് പകരം ഇ.പി.െഎ (എവ്രി പേഴ്സൺ ഇൗസ് ഇംപോർട്ടൻറ്) മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാസാന്ത റേഡിയോ പരിപാടിയായ മൻ കീ ബാത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. വി.െഎ.പി വ്യക്തികളുടെ കാറിൽ നിന്ന് റെഡ് ബീക്കൺ എടുത്ത് മാറ്റിയ നടപടിയെ സൂചിപ്പിച്ചായിരുന്നു മോദിയുടെ അഭിപ്രായപ്രകടനം. ചിലരുടെ മനസിൽ നിന്ന് വി.െഎ.പി സംസ്കാരം എടുത്ത് കളയലാണ് വാഹനങ്ങളിൽനിന്ന് റെഡ് ബീക്കൺ നീക്കം ചെയ്യുന്നത് കൊണ്ട് ലക്ഷ്യം വെക്കുന്നത്.
വിെഎപി ചിന്താഗതി മാറ്റാനാണ് പൊതുസമൂഹത്തിലേക്കിറങ്ങുന്ന മന്ത്രിമാർ അടക്കമുള്ളവരുടെ വാഹനങ്ങളിൽനിന്ന് ബീക്കൺ ലൈറ്റ് നീക്കം ചെയ്യുന്നത്. ഇൗ സംസ്കാരം നമ്മുടെ മനസിൽനിന്ന് എടുത്ത് കളയാൻ ഉണർന്നുള്ള പ്രവർത്തനം വേണ്ടതുണ്ട്.
കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് വി.െഎ.പി വാഹനങ്ങളിൽ നിന്ന് റെഡ് ബീക്കൺ നീക്കം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. അതേസമയം പൊലീസ്, അംബുലൻസ്, ഫയർ എഞ്ചിൻ തുടങ്ങിയ അടിയന്തര വാഹനങ്ങൾക്ക് നീല ബീക്കൺ ഉപയോഗിക്കാം. അവധി ദിനങ്ങളിൽ യുവാക്കളോട് യാത്ര ചെയ്യാനും കുട്ടികളോട് വിനോദങ്ങളിൽ ഏർപ്പെടാനും മോദി ഉപദേശിച്ചു. കാലാവസ്ഥ മാറ്റത്തെ കുറിച്ചും ചൂട് കൂടുന്നതിനെ കുറിച്ചും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.