യോഗ ആഗോള വെല്ലുവിളികൾക്ക് പരിഹാരം -പ്രധാനമന്ത്രി

ന്യൂഡൽഹി: അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഝാർ ഖണ്ഡിലെ റാഞ്ചിയിൽ പ്രഭാത് താര മൈതാനത്ത് നടന്ന പരിപാടിയിൽ 40,000 പേർ പങ്കെടുത്തു. യോഗ ആഗോള വെല്ലുവിളികൾക്ക് പരിഹാര മാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് എത്തിക്കണം. യോഗ മതത്തിനും വിശ്വാസത്തിന ും എല്ലാത്തിനും മുകളിലാണ് -പ്രധാനമന്ത്രി അദ്ദേഹം പറഞ്ഞു.

യോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപലുമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ സംഘടിപ്പിച്ച പരിപാടിക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും നേതൃത്വം നൽകി.

യോഗദിനാചരണ പരിപാടികൾ സംപ്രേഷണം ചെയ്യാൻ വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് അയച്ച വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഈ വർഷത്തെ യോഗാദിന പ്രമേയം.

Tags:    
News Summary - pm-modi-leads-yoga-day-in-ranchi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.