മോദി പോളിങ്​ ബൂത്തുകളിൽ കാമറ ​െവച്ചി​ട്ടുണ്ടെന്ന്​ ഗുജറാത്ത്​ ബി.ജെ.പി എം.എൽ.എ

ദാഹോദ്​ (ഗുജറാത്ത്​): പാർട്ടി സ്​ഥാനാർഥികൾക്ക്​ ആരൊക്കെയാണ്​ വോട്ടുചെയ്യാതിരിക്കുന്നത്​ എന്നറിയാൻ പ്രധ ാനമന്ത്രി നരേന്ദ്ര മോദി പോളിങ്​ ബൂത്തുകളിൽ കാമറ സ്​ഥാപിച്ചി​ട്ടുണ്ടെന്ന്​ ഗുജറാത്ത്​ ബി.ജെ.പി എം.എൽ.എ രമേശ് ​ കട്ടാര പറഞ്ഞു. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ്​ കട്ടാരയുടെ വിവാദ പരാമർശം​.

ഇത്​ സ മൂഹമാധ്യമങ്ങളിൽ ചർച്ചയായി. ദാഹോദ്​ മണ്ഡലത്തിലെ ബി.ജെ.പി സ്​ഥാനാർഥി ജസ്​വന്ത്​സിൻഹ്​ ഭാഭോറിനുവേണ്ടി നടന്ന റാലിക്കിടെയാണ്​ എം.എൽ.എ ഇങ്ങനെ പറഞ്ഞത്​. സംഭവത്തിൽ ജില്ല തെരഞ്ഞെടുപ്പ്​ ഒാഫിസർ കട്ടാരക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകി.

തെരഞ്ഞെടുപ്പ്​ തിരിച്ചറിയൽ കാർഡിലും ആധാർ കാർഡിലും എല്ലാവരുടെയും പടങ്ങളുണ്ട്​. വോട്ട്​ കുറഞ്ഞാൽ ആരാണ്​ വോട്ട്​ ചെയ്യാതിരുന്നതെന്ന്​ മനസ്സിലാകും. എന്തെങ്കിലും തെറ്റായി ചെയ്​താൽ മോദിക്ക്​ അവിടെയിരുന്ന്​ അത്​ മനസ്സിലാക്കാനാകും. നിങ്ങളുടെ ബൂത്തിൽ ബി.ജെ.പിയുടെ വോട്ട്​ കുറഞ്ഞാൽ, നിങ്ങളുടെ ​തൊഴിലിലും കുറവുണ്ടാകുമെന്നായിരുന്നു​ പ്രസംഗത്തിനിടെ കട്ടാര തട്ടിവിട്ടത്​.

എന്നാൽ, ത​​െൻറ പ്രസംഗം വളച്ചൊടിക്കുകയാണെന്ന്​ കട്ടാര പ്രതികരിച്ചു. ഗിരിവർഗ മേഖലയായതിനാൽ അവർക്ക്​ മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുക മാത്രമാണ്​ ചെയ്​തതെന്ന്​ അ​േദ്ദഹം കൂട്ടിച്ചേർത്തു. 26 സീറ്റുകളുള്ള ഗുജറാത്തിൽ ഒറ്റഘട്ടമായി ഇൗ മാസം 23നാണ്​ വോ​െട്ടടുപ്പ്​.

Tags:    
News Summary - PM Modi Has Installed Cameras BJP Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.