ഗസ്സ സമാധാന ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ മോദിക്ക് ട്രംപിന്റെയും അൽസീസിയുടെയും ക്ഷണം; പ്രധാനമന്ത്രി പ​ങ്കെടുക്കാൻ സാധ്യതയില്ല

ന്യൂഡൽഹി: തിങ്കളാഴ്ച ഈജിപ്ത് ചെങ്കടൽ തീരത്തുള്ള ശറമുശൈഖിൽ തിങ്കളാഴ്ച നടക്കുന്ന അന്താരാഷ്ട്ര ഗസ്സ സമാധാന ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ പ്രധാനമന്ത്രി നരേ​ന്ദ്രമോദിക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഫ് അൽസീസിയുടെയും ക്ഷണം. ശനിയാഴ്ചയാണ് ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ മോദിയെ ഇരുവരും ക്ഷണിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ അന്താരാഷ്ട്ര ഉച്ചകോടിയിൽ മോദി പ​ങ്കെടുക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫിസിൽ നിന്ന് ലഭിക്കുന്ന വിവരം. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉന്നത തല ഉച്ചകോടിയിൽ പ​ങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മോദി പ​ങ്കെടുത്താൽ ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങും. അതോടൊപ്പം മധ്യപൂർവ ദേശത്ത് മോദിയുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള അവസരം കൂടിയായിരിക്കും അത്. 

അൽസീസിയുടെയും ട്രംപിന്റെയും ജോയിന്റ് ചെയർമാൻഷിപ്പിലാണ് ഗസ്സ സമാധാന ഉച്ചകോടി നടക്കുന്നതെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. 20ലേരെ രാഷ്ട്രത്തലവൻമാർ ഉച്ചകോടിയിൽ പ​ങ്കെടുക്കും. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കുക, പശ്ചിമേഷ്യൻ മേഖലയിൽ സ്ഥിരതയും സമാധാനവും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുക, പ്രാദേശിക സമാധാനത്തിന്റെയും സുസ്ഥിരതയുടെയും പുതിയ അധ്യായം എഴുതിച്ചേർക്കുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ. യു.എൻ സെക്രട്ടറി ജനറൽ അ​ന്റോണിയോ ഗുട്ടെറസ് ഉച്ചകോടിയിൽ പ​ങ്കെടുക്കും.

നേരത്തെ, മൂ​ന്ന് നാ​ൾ നീ​ണ്ട ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് ച​ർ​ച്ച​ക്കു​ശേ​ഷം വ്യാ​ഴാ​ഴ്ച​യാ​ണ് ഒ​ന്നാം ഘ​ട്ട ക​രാ​റി​ന് അം​ഗീ​കാ​ര​മാ​യ​തും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തും. ഒ​ന്നാം​ഘ​ട്ട ക​രാ​റി​ലെ മ​റ്റു വ്യ​വ​സ്ഥ​ക​ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടാം ഘ​ട്ട ച​ർ​ച്ച ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും പ​ല​കാ​ര്യ​ങ്ങ​ളി​ലും ഇ​തി​ന​കം ത​ന്നെ സ​മ​വാ​യ​മാ​യി​ട്ടു​ണ്ടെ​ന്നും യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു. നാളെ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഉ​ച്ച​കോ​ടി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ട്രം​പി​ന് പു​റ​മെ ഇ​റ്റാ​ലി​യു​ടെ​യും സ്പെ​യി​നി​ന്റെ​യും പ്ര​ധാ​ന​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ജോ​ർ​ഡ​ൻ, തു​ർ​ക്കി, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, പാ​കി​സ്താ​ൻ, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉച്ച​േകാടിക്കെത്തു​ന്നു​ണ്ട്. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നി​ല്ല.

Tags:    
News Summary - PM Modi gets invite from Egypt's Sisi for Gaza peace meet co-chaired by Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.