ന്യൂഡൽഹി: പ്രതിഷേധം രാഷ്‍ട്രീയപരമായ എതിർപ്പാണെന്നും അത് സംഘടിതമോ ആവർത്തിച്ചുള്ളതോ ആയ കുറ്റകൃത്യമല്ലെന്നും ചൂണ്ടിക്കാട്ടി എ.ഐ ഉച്ചകോടി വേദിയിൽ പ്രതിഷേധിച്ചതിന് ജയിലിൽ അടച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് പാട്യാല ഹൗസ് കോടതി. അന്വേഷണം ആവശ്യമില്ലാതിരുന്നിട്ടും വിചാരണയില്ലാതെ അവരെ ജയിലിൽ തുടർന്നും പാർപ്പിക്കുന്നത് ഭരണഘടനയുടെ 21ാം വകുപ്പ് നൽകുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രവി വിശദീകരിച്ചു.
പ്രതിഷേധക്കാർ നാശനഷ്ടങ്ങൾ വരുത്തിയതിനോ പരിഭ്രാന്തി സൃഷ്ടിച്ചതിനോ തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളെ മോചിപ്പിക്കാൻ കോടതി ഉത്തരവ് നൽകിയത്.
ഭാരത് മണ്ഡപത്തിൽ നടന്ന എ.ഐ ഇംപാക്റ്റ് ഉച്ചകോടി വേളയിൽ ഫെബ്രുവരി 20 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ആഗോള പ്രാധാന്യമുള്ള ഉച്ചകോടിയുടെ വേദിയിലെ പ്രതിഷേധം രാജ്യസുരക്ഷക്കും അന്താരാഷ്‍ട്ര ബന്ധങ്ങൾക്കും ഭീഷണി ഉയർത്തുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.