Posted On
date_range Updated On
date_range ടെലിപ്രോംപ്റ്റർ ഉപേക്ഷിച്ച് സ്വാതന്ത്ര്യദിന പ്രസംഗം പേപ്പറിൽ എഴുതിക്കൊണ്ടുവന്ന് മോദി
76-ാമത് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിപ്രോംപ്റ്റർ ഉപേക്ഷിച്ച് പേപ്പർ കുറിപ്പുകൾ തിരഞ്ഞെടുത്തതായി വാർത്തകൾ. തുടർച്ചയായ ഒമ്പതാം തവണയാണ് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽനിന്ന് പൗരന്മാരെ അഭിസംബോധന ചെയ്യുന്നത്.
83 മിനിറ്റ് ദൈർഘ്യമുള്ള തന്റെ പ്രസംഗത്തിൽ, മോദി ടെലിപ്രോംപ്റ്റർ ഉപയോഗിച്ചതേയില്ല. ജനുവരിയിൽ ടെലിപ്രോംപ്റ്റർ തകരാർ ആരോപിച്ച് സംസാരിക്കുന്നതിനിടെ പാതിവഴിയിൽ നിർത്തിയതിന് വിമർശിക്കപ്പെട്ട സംഭവത്തെ തുടർന്നാണ് മോദി പേപ്പർ കുറിപ്പുകൾ തിരഞ്ഞെടുത്തത്. "ടെലിപ്രോംപ്റ്ററിന് പോലും ഇത്രയധികം നുണകൾ എടുക്കാൻ കഴിയില്ല" -കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.