മോദി-ട്രംപ്​ ടെലിഫോൺ സംഭാഷണം; അതിർത്തി തർക്കവും യു.എസിലെ പ്രക്ഷോഭവും ചർച്ചയായി

ന്യൂഡൽഹി: പ്രധാനമന്ത്രി ന​േ​രന്ദ്രമോദിയും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും തമ്മിൽ ടെലിഫോണിലൂടെ ചർച്ച നടത്തി. ഇന്ത്യ-ചൈന അതിർത്തി തർക്കവും യു.എസ്​ സർക്കാറിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും, കോവിഡ്​ 19 വൈറസ്​ ബാധയും ജി 7 ഉച്ചകോടിയും ടെലിഫോൺ സംഭാഷണത്തിൽ ചർച്ചയായി.  ട്രംപുമായി ചർച്ച നടത്തിയ കാര്യം നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു. 

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി ജി 7​ വികസിപ്പിക്കാനുള്ള ആഗ്രഹവും ട്രംപ്​ പ്രകടിപ്പിച്ചുവെന്നാണ്​ വിവരം. ജി 7 ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ മോദിയെ ട്രംപ്​ ക്ഷണിക്കുകയും ചെയ്​തിട്ടുണ്ട്​. 

അതേസമയം, യു.എസിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ മോദി ആശങ്ക പ്രകടപ്പിച്ചു. ലോകാരോഗ്യ സംഘടനയും യു.എസും തമ്മിൽ നില നിൽക്കുന്ന തർക്കങ്ങളും ഇരു രാജ്യങ്ങളുടെ നേതാക്കൾ തമ്മിൽ നടത്തിയ സംഭാഷണത്തിൽ ചർച്ചയായി. 

Tags:    
News Summary - PM Modi and Donald Trump Discuss India-China Border Situation-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.