ന്യൂഡൽഹി: കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മെയ് മൂന്നു വരെ നീട്ടി. നാള െ മുതൽ ഒരാഴ്ച രാജ്യമാകെ കർശന നിയന്ത്രണം ഏർപ്പെടുത്തും. രോഗം കുറയുന്ന സ്ഥലങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവുകൾ ഉണ്ടാകും. സ്ഥിതി മോശമായാൽ വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തും. ചൊവ്വാഴ്ച രാവിലെ 10ന് രാഷ്ട്രത്തെ അഭിസ ംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.
ലോക്ക്ഡൗൺ ഇളവകുകളെക്കുറ ിച്ചുള്ള ആദ്യഘട്ട മാർഗരേഖ ഉടൻ പുറത്തിറക്കും. എന്നാൽ, യാത്രാ നിയന്ത്രണങ്ങളിൽ ഇളവുണ്ടാവില്ല. രോഗപ്രതിരോധ ശേഷി വ ർധിപ്പിക്കണമെന്നും ആരോഗ്യസേതു ആപ് എല്ലാവരും ഡൗൺലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കോവിഡിനെതിരായ യുദ്ധം ഇതുവരെ വിജയകരമാണ്. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങൾക്കുണ്ടായ പ്രയാസം മനസ്സിലാക്കുന്നു. നിങ്ങളുടെ ത്യാഗത്തിലൂടെ നിങ്ങൾ രാജ്യത്തെ രക്ഷിച്ചു. ഇന്ത്യയുടെ നില വികസിത രാജ്യങ്ങളെ അപേക്കഷിച്ച് ഏറെ മെച്ചമാണ്. സാമ്പത്തിക തകർച്ച ഉണ്ട്. പക്ഷേ ജീവനേക്കാൾ വലുതല്ല അത് -പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം തുടങ്ങിയശേഷം നാലാംതവണയാണ് മോദിയുടെ അഭിസംബോധന.
ഇതിനകം ഏഴു സംസ്ഥാനങ്ങൾ ലോക്ഡൗൺ ഈ മാസം 30 വരെ നീട്ടിക്കഴിഞ്ഞു. ഒഡിഷ, പഞ്ചാബ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവക്കുപിന്നാലെ തിങ്കളാഴ്ച തമിഴ്നാടും ലോക്ഡൗൺ നീട്ടുന്നതായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കഴിഞ്ഞദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ ലോക്ഡൗൺ നീട്ടാനുള്ള ധാരണ ഉണ്ടായിരുന്നു. ഡൽഹി, മുംബൈ, ചെന്നൈ എന്നീ മെട്രോനഗരങ്ങളിൽ കോവിഡ് വ്യാപിക്കുകയാണ്. രാജ്യത്തെ പകുതി ജില്ലകളും കോവിഡ് ബാധിതമാണ്.
ലോക്ഡൗൺ മൂന്നാഴ്ച പിന്നിടുേമ്പാൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഉണ്ടായ നഷ്ടം എട്ടുലക്ഷം കോടി രൂപയാണ്. 70 ശതമാനം സാമ്പത്തിക പ്രവർത്തനങ്ങളും നിലച്ചു. ഇവയെല്ലാം വഴിയുള്ള ഭീമനഷ്ടത്തിെൻറ കണക്ക് സെൻട്രം ഇൻസ്റ്റിറ്റ്യൂഷനൽ റിസർച്ചിെൻറ പഠനമാണ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.