ജഗൻ മോഹൻ റെഡ്ഡി മോദിയെ കണ്ടു

ന്യൂഡൽഹി: ആന്ധ്രപ്രദേശിൽ നിയമസഭാ-ലോക്​സഭാ തെരഞ്ഞെടുപ്പുകളിൽ ഗംഭീര വിജയം സ്വന്തമാക്കിയ വൈ.എസ്​.ആർ കോൺഗ്രസ് ​ നേതാവ്​ ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.

വൈ.എസ്​.ആർ കോൺഗ്രസിലെ വി. വിജയ സായ്​ റെഡ്ഡി ഉൾപ്പെടെയുള്ള നേതാക്കളും ജഗ​നെ അനുഗമിച്ചിരുന്നു. മോദിയെ പൊന്നാട അണിയിച്ചാണ്​ ജഗൻ സന്തോഷം പങ്കുവെച്ചത്​.

ആ​ന്ധ്ര​ക്ക്​ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കാ​ൻ ത​യാ​റാ​കു​ന്ന ആ​രെ​യും പി​ന്തു​ണ​ക്കു​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ വേ​ള​യി​ൽ ജ​ഗ​ൻ പ്ര​സ്​​താ​വി​ച്ചി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ഏ​റെ രാ​ഷ്​​ട്രീ​യ​പ്രാ​ധാ​ന്യം ക​ൽ​പി​ക്ക​പ്പെ​ട്ടു​. മോദി സർക്കാരിന്​ പിന്തുണ നൽകിയിരുന്ന ചന്ദ്രബാബു നായിഡു പ്രത്യേക പദവി നിഷേധിച്ചതിനെ തുടർന്ന്​ പിന്തുണ പിൻവലിച്ചിരുന്നു.​​

മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയ സാഹചര്യത്തിൽ കൂടിക്കാഴ്​ചയിൽ ഇത്​ ചർച്ചയായോ എന്ന കാര്യത്തിൽ വ്യക്​തതയില്ല. എന്നാൽ ആന്ധ്രയുടെ നിലവിലെ സാമ്പത്തിക സ്ഥിതി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയ ജഗൻ സഹായം ആവശ്യപ്പെട്ടതായി എ.എൻ.ഐ ന്യസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

175 സീ​റ്റുകളു​ള്ള ആ​ന്ധ്ര​യി​ൽ 151 സീ​റ്റുകൾ​ നേ​ടി​യാ​ണ്​ ജ​ഗ​ൻ അ​ധി​കാ​രം പി​ടി​ച്ച​ത്. 25 ലോ​ക്​​സ​ഭ സീ​റ്റുകളിൽ 22ഉം ​വൈ.​എ​സ്.​ആ​ർ.​സി.​പി​ക്കാ​ണ്.

Tags:    
News Summary - PM-Jagan Reddy Discussions In Delhi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.