'മോദി വീര്യവും ചടുലതയും ഉള്ള മനുഷ്യൻ'; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂർ

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആകെ പകച്ചുനിൽക്കുന്നതിനിടയിലും ​ബി.ജെ.പിയുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ശശി തരൂർ എം.പി. 'അതിശയകരമായ വീര്യവും ചടുലതയും ഉള്ള മനുഷ്യൻ' എന്നാണ് കോൺഗ്രസ് നേതാവ് ശശി തരൂർ മോദിയെ വിശേഷിപ്പിച്ചത്.

"പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യ വീര്യവും ചടുലതയും ഉള്ള ആളാണ്. പ്രത്യേകിച്ചും രാഷ്ട്രീയമായി വളരെ ശ്രദ്ധേയമായ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ബി.ജെ.പി ഇത്രയും വലിയ മാർജിനിൽ വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം തെരഞ്ഞെടുപ്പിൽ വിജയിച്ചു" -മാധ്യമങ്ങളോട് സംസാരിക്കവെ തരൂർ പറഞ്ഞു. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. അതേസമയം, ഒരുനാൾ ഇന്ത്യൻ വോട്ടർമാർ ഭാരതീയ ജനതാ പാർട്ടിയെ അമ്പരപ്പിക്കും. ഇന്ന് ജനങ്ങൾ അവർക്ക് (ബി.ജെ.പി) അവർ ആഗ്രഹിച്ചത് നൽകിയെന്നും പരിപാടിയിൽ സംസാരിക്കവെ തരൂർ പറഞ്ഞു. മോദിക്കെതിരെ കടുത്ത വിമർശനവും ശശി തരൂർ നടത്തി.

രാജ്യത്തെ വർഗീയവും മതപരവുമായി വിഭജിക്കുന്ന അത്തരം ശക്തികളെ മോദി സമൂഹത്തിൽ അഴിച്ചുവിട്ടു. വിഷലിപ്തമായ പ്രചാരണങ്ങളാണ് അവർ നടത്തുന്നത് -ശശി തരൂർ പറഞ്ഞു.

"ഇന്ത്യൻ വോട്ടർമാർക്ക് അമ്പരപ്പിക്കാനുള്ള കഴിവുണ്ട്, ഒരു ദിവസം അവരും ബി.ജെ.പിയെ അമ്പരപ്പിക്കും. എന്നാൽ ഇപ്പോൾ അവർ ബി.ജെ.പിക്ക് അവർ ആഗ്രഹിച്ചത് നൽകി. ഇത്രയും ഭൂരിപക്ഷത്തോടെ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. സമാജ്‌വാദി പാർട്ടിയുടെ സീറ്റുകൾ വർദ്ധിച്ചു. അതിനാൽ അവർ മികച്ച പ്രതിപക്ഷമാണെന്ന് തെളിയിക്കും" -തരൂർ കൂട്ടിച്ചേർത്തു.

Tags:    
News Summary - PM Has "Tremendous Vigour": Shashi Tharoor, Credits Him For UP Polls Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.