കശ്മീരിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ശ്രീനഗർ: 2016ൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ പട്ടാളക്കാർ ഏറ്റെടുത്ത വലിയ ഉത്തരവാദിത്തം താൻ എന്നെന്നും ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  ജമ്മു-കാശ്മീർ അതിർത്തി ജില്ലയായ രാജൗരിയിലെ നൗഷേര സെക്ടറിൽ ജവാന്മാർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്.

പ്രധാനമന്ത്രിയായല്ല താന്‍ എത്തിയതെന്നും സൈനിക കുടുംബത്തിലെ ഒരംഗമായാണ് വന്നതെന്നും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 2016 ൽ പാക് അധിനിവേശ കാശ്മീരിലെ തീവ്രവാദ ആക്രമണത്തിൽ നൗഷേര സെക്ടറിൽ ആർമി ബ്രിഗേഡ് നടത്തിയ പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ജമ്മു-കാശ്മീരിലെ ഉറി സെക്ടറിലെ ആർമി ബെസിനു നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയാട്ടാണ് 2016 സെപ്തംബർ 29ന് നിയന്ത്രണരേഖ കടന്ന് ഇന്ത്യ തിരിച്ചടിച്ചത്. സർജിക്കൽ സ്ട്രൈക്കിനു ശേഷവും രാജ്യത്ത് തീവ്രവാദം പടർത്താനുള്ള നിരവധി ശ്രമങ്ങൾ നടന്നെങ്കിലും അവക്ക് മതിയായ മറുപടി നൽകാൻ കഴിഞ്ഞെന്നും മോദി പറഞ്ഞു.

ഇന്ത്യൻ സൈനിക ശേഷി മാറി വരുന്ന യുദ്ധങ്ങളുടെ സ്വഭാവത്തിനനുസരിച്ചും മ‍ാറ്റങ്ങൾക്കനുസരിച്ചും മാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സൈനികർക്കൊപ്പം സംസാരിച്ച പ്രധാനമന്ത്രി മധുരം പങ്കിട്ടാണ് ദീപാവലി ആഘോഷിച്ചത്

Tags:    
News Summary - PM celebrates Diwali with jawans in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.