ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.ഇത്തരം ശ്രമങ്ങൾ വിജയിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന്റെ പുരോഗതിക്ക് ഐക്യത്തോടെ നിൽക്കണമെന്നും ജനങ്ങളോട് അഭ്യർഥിച്ചു.
ശനിയാഴ്ച ഡൽഹിയിൽ നടന്ന എൻ.സി.സി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഐക്യത്തിന്റെ മന്ത്രമാണ് എല്ലാത്തിനുമുള്ള പ്രതിവിധി. ഐക്യത്തിന്റെ മന്ത്രം ഒരു പ്രതിജ്ഞയാണ്, അത് ഇന്ത്യയുടെ ശക്തിയുമാണ്. ഐക്യത്തിലൂടെ മാത്രമേ ഇന്ത്യ പുരോഗതി കൈവരിക്കുകയുള്ളൂ' -നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിദ്വേഷകരമായ പ്രവർത്തനങ്ങൾക്കെതിരെ യുവാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.