ബീഹാറിലെ ആശുപത്രികൾക്ക്​ പി.എം കെയേഴ്​​സിൽ നിന്ന്​ പണം നൽകും; ഇലക്ഷൻ സ്​റ്റണ്ടെന്ന്​ പ്രതിപക്ഷം

ഡൽഹി: ബീഹാറിലെ രണ്ട്​ ആശുപത്രികൾക്ക്​ പി.എം കെയേഴ്​സിൽ നിന്ന് പണം നൽകാൻ തീരുമാനം. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്​നയിലും മുസാഫർപൂരിലും 500 കിടക്കകളുള്ള കോവിഡ് -19 താൽക്കാലിക ആശുപത്രികൾക്ക്​ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ്​ തിങ്കളാഴ്ച അറിയിച്ചത്​.

'ബി‌ഹാറിലെ പട്‌നയിലും മുസാഫർപൂരിലുമുള്ള കോവിഡ് ആശുപത്രികൾക്ക്​ പണം അനുവദിക്കാൻ പി‌ എം കെയേഴ്​സ്​ ഫണ്ട് ട്രസ്റ്റ് തീരുമാനിച്ചു. ബീഹാറിലെ കോവിഡ് ചികിത്സ മെച്ചപ്പെടുത്തുന്നതിന് ഇത് വളരെയധികം സഹായിക്കും'-പി‌.എം‌.ഒ ഇന്ത്യ ട്വീറ്റ്​ ചെയ്തു. പട്​നയിലെ ബിഹ്തയിൽ 500 കിടക്കകളുള്ള ആശുപത്രി തിങ്കളാഴ്​ച ഉദ്ഘാടനം ചെയ്​തെന്നും മുസാഫർപൂരിലേത്​ ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും മറ്റൊരു ട്വീറ്റിലുണ്ട്​.

ആശുപത്രികളിൽ വെൻറിലേറ്ററുകളുള്ള 125 ഐ.സി.യു കിടക്കകളും 375 സാധാരണ കിടക്കകളുമുണ്ട്. ഓരോ കിടക്കയ്ക്കും ഓക്സിജൻ വിതരണമുണ്ട്. സായുധ സേനയാണ്​ ഡോക്ടർമാരേയും പാരാമെഡിക്കൽ സ്റ്റാഫുകളേയും നൽകുകയെന്നും പി.എം.ഒ ഇന്ത്യ ട്വീറ്റ്​ ചെയ്യുന്നു. എന്നാൽ പ്രധാനമന്ത്രിയു​െട നീക്കം വളരെ താമസിച്ചുപോയെന്നും ഇത് വളരെ നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞു.

ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന ബീഹാർ തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ടാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ നടപടികൾ. കുറച്ച് മാസങ്ങളായി മോദി ത​െൻറ പ്രസംഗങ്ങളിലും മാൻ കി ബാത്ത് പരിപാടികളിലും ബീഹാറിനെപറ്റി വാചാലനായിരുന്നു.

മോദി ത​െൻറ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രോജക്ട് ടൈഗർ, പ്രോജക്ട് എലിഫൻറ്​ എന്നിവയുടെ മാതൃകയിൽ പ്രോജക്ട് ഡോൾഫിൻ പ്രഖ്യാപിച്ചിരുന്നു. ബീഹാറിൽ ഗംഗാ നദിയിൽ രണ്ട് ഡോൾഫിൻ സങ്കേതങ്ങളുണ്ട്. ഇതാണ്​ പ്രധാനമന്ത്രിയുടെ ഉന്നമെന്നും മേഖലയിലുള്ളവർ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.