നിയമം കർഷകരെ ശക്തിപ്പെടുത്താൻ: ട്രാക്ടർ കത്തിച്ചത്​ കർഷകരെ അപമാനിക്ക​ുന്നത്​ -മോദി

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളെ എതിർക്കുന്നവർ യഥാർഥത്തിൽ കർഷകരെ അപമാനിക്കുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കർഷകരെ ശക്തിപ്പെടുത്തുന്നതിന്​ വേണ്ടിയാണ്​ പുതിയ നിയമനിർമാണം സർക്കാർ നടത്തിയത്​. എന്നാൽ മറ്റ്​ ചിലർ സ്വന്തം കാര്യങ്ങൾക്കായി അതിനെ എതിർക്കുകയാണെന്നും മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ വികസന പദ്ധതികൾ ഉദ്​ഘാടനം ചെയ്തുകൊണ്ട്​ വിഡിയോ കോൺഫറൻസിൽ സംസാരിക്കവെയാണ്​ മോദിയുടെ പ്രതികരണം.

കർഷകർ ബഹുമാനത്തോടെ കാണുന്ന കാർഷിക ഉപകരണങ്ങളും യ​ന്ത്രങ്ങളും കത്തിച്ചുകൊണ്ട്​ പ്രതിഷേധക്കാർ അവരെ അപമാനിക്കുകയാണ്​. പാർലമെൻറ്​ സമ്മേളനത്തിൽ കർഷകർക്ക്​ വേണ്ടിയും തൊഴിലാളികൾക്ക​ും യുവജനങ്ങൾക്കും സ്​ത്രീകൾക്കും വേണ്ടിയുമെല്ലാം നിരവധി പരിഷ്​കരണങ്ങൾ കൊണ്ടുവന്നു. അതെല്ലാം രാജ്യത്തിനായി അവരെ ശക്തിപ്പെടുത്തിന്​ വേണ്ടിയായിരുന്നു. എന്നാൽ ചിലർ അതിനെതിരെ പ്രതിഷേധിക്കുന്നതാണ്​ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്​- മോദി പറഞ്ഞു.

താങ്ങുവില സംബന്ധിച്ചും മറ്റുമെല്ലാം കർഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്​. കർഷകർക്ക്​ എവിടെയും ത​െൻറ വിളകൾ വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്​. എന്നാൽ കർഷകർക്ക്​ ഇൗ സ്വാതന്ത്ര്യം അനുവദിക്കുന്നത്​ ചിലർക്ക്​ സഹിക്കുന്നില്ല. അവർക്ക്​ ഇടനിലക്കാരായി നിന്നുകൊണ്ട്​ ആദായമുണ്ടാക്കണം. അത്തരക്കാരുടെ ഒരു അവിഹിത വരുമാനം കൂടി ഇല്ലതാക്കിയിരി​ക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.

കാർഷിക നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടുമുള്ള പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്​. കഴിഞ്ഞ ദിവസം ഡൽഹി ഗേറ്റിൽ കുത്തിയിരിപ്പ്​ സമരം നടത്തിയ കർഷകർ ടാക്​ടർ കത്തിച്ച്​ പ്രതിഷേധിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.